അണ്ടര്‍17 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. അപ്രതീക്ഷിത മുന്നേറ്റവുമായി ആദ്യമായി ക്വാര്‍ട്ടറിലെത്തിയ ഇറാന് എതിരാളികള്‍ സ്പെയിനാണ്. 22ന് അഞ്ച് മണിക്ക് കൊച്ചിയിലാണ് മല്‍സരം.
ശനിയാഴ്ച വൈകിട്ട് ഗുവാഹത്തിയില്‍ നടക്കുന്ന അഞ്ചിന് ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തരുടെ പോരാട്ടമാണ്. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ മാലി മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ടെത്തിയ നൈജറിനെ നേരിടും.
രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയ്ക്ക് ഇംഗ്ലണ്ട് എതിരാളികളാകും. രാത്രി എട്ട് മണിക്ക് ഗോവയിലാണ് മല്‍സരം. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായിപ്പോയതിന്റെ കുറവ് പ്രീക്വാര്‍ട്ടറില്‍ പാരഗ്വായോട് തീര്‍ത്ത അമേരിക്ക ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയുയര്‍ത്തും. ജപ്പാനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചെങ്കിലും ഫിനിഷിങ്ങില്‍ വിയര്‍ത്ത ഇംഗ്ലണ്ടിന് പ്രീക്വാര്‍ട്ടറിലെ കളി പോരാതെ വരും.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് ഇറാനെ നേരിടും. ടൂര്‍ണമെന്റിലെ കറുത്തകുതിരളെന്ന് വിശേഷിപ്പിക്കാവുന്ന ഇറാനും ഗ്രൂപ്പിലെ ആദ്യ കളിയില്‍ തോറ്റശേഷം ഗംഭീരമായി മടങ്ങിവന്ന സ്പെയിനും കൊച്ചിയില്‍ കളിക്കാനെത്തുന്നത് ആവേശമേറ്റും.
ഈ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്നാകും നാലാം ക്വാര്‍ട്ടര്‍ഫൈനല്‍. ബ്രസീലും ജര്‍മനിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് കൊല്‍ക്കത്തയിലാണ് മല്‍സരം. ലോകകപ്പ് പ്രതീക്ഷകളില്‍ അവശേഷിക്കുന്നത് എട്ട് ടീമുകള്‍. ഇതുവരെ കണ്ട കളിയാവില്ല അവസാന നാലിലെത്താനുള്ള പോരാട്ടങ്ങള്‍.