പിറന്നാൾ ദിനത്തിൽ മുൻ ഇന്ത്യൻക്രിക്കറ്റ് നായകൻ അനിൽ കുംബ്ളെയ്ക്കു ബിസിസിഐയുടെ അപമാനം. കുംബ്ളെയുടെ 47ാം ജൻമദിനത്തിൽ ട്വിറ്ററിലൂടെയാണ് ബിസിസിഐ ജൻമദിനാശംസകൾ നേർന്നത്. എന്നാൽ മുൻ ഇന്ത്യൻ ബൗളർ എന്ന പരാമർശമാണ് വിവാദമായത്. ക്രിക്കറ്റ് താരങ്ങളുടെ ജൻമദിനത്തിനു ബിസിസിഐ ആശംസകൾ നേരാറുണ്ട്.അവർക്കൊക്കെ ഉചിതമായ വിശേഷങ്ങളും നൽകാറുണ്ട്. എന്നാൽ കുംബ്ളെയെ വെറും മുൻ താരമായി വിശേഷിപ്പിക്കുകയായിരുന്നു. നടപടിയിൽ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ് കുംബ്ളെ. 132 ടെസ്റ്റുകളിൽ നിന്നായി 619 ഉം 271 ഏകദിനങ്ങളിൽ നിന്നായി 337 ഉം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.