E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കേട്ടറിവിനേക്കാൾ വലുതാണ് അവന്റെ മികവ്...; എന്നാലും രാഹുലേ, ആ ഷോട്ട്!!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kp-rahul-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പന്തിനെ‍ മനോഹരമായി നെഞ്ചിലെടുത്ത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ രാഹുൽ വലയിലേക്ക് തൊടുത്ത ആ ഇടങ്കാലന്‍ ഷോട്ട് നിര്‍ഭാഗ്യവശാല്‍ പോസ്റ്റില്‍ തട്ടിയില്ലായിരുന്നെങ്കില്‍ എന്നാശിക്കാത്ത ഏത് മലയാളിയാ ഉണ്ടാവുക...! കൊളംബിയയ്ക്കെതിരായ അണ്ടർ 17 ലോകകപ്പ് പോരാട്ടത്തിനുശേഷം ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചിട്ട ഈ വാക്കുകൾ എത്രവട്ടം ശരിയാണ്! അത്രയ്ക്കായിരുന്നു ആ ഷോട്ട് നമുക്കു സമ്മാനിച്ച നിരാശ, സങ്കടവും. എല്ലാം കൊണ്ടും ലോകോത്തരമായൊരു ഗോൾശ്രമമായിരുന്നു അത്.

ആദ്യ മൽസരത്തിൽ യുഎസ്എയ്ക്കെതിരെ പുറത്തെടുത്ത ത്രസിപ്പിക്കുന്ന പ്രകടനം ഭാഗ്യത്തിന്റെ പുറത്തുള്ള ഒന്നായിരുന്നില്ലെന്ന് അടിവരയിട്ട ഷോട്ട്. ഇക്കാര്യം ആവർത്തിച്ചു പ്രഖ്യാപിച്ച 90 മിനിറ്റുകളും! കെ.പി. രാഹുലെന്ന മലയാളി പയ്യൻ രാജ്യത്തിന്റെ കൺമുന്നിൽ വളർന്നു പന്തലിക്കുന്ന ഈ കാഴ്ച എത്ര സുന്ദരമാണ്.

രാഹുലിനൊപ്പമോ അതിലേറെയോ കയ്യടി നേടിയ മറ്റൊരു താരമുണ്ട്. ഗോൾപോസ്റ്റിനു മുന്നിൽ തകർപ്പൻ സേവുകളുമായി നിറഞ്ഞുനിന്ന ധീരജ് സിങ്. പേരു സൂചിപ്പിക്കുന്നതുപോലുള്ള തകർപ്പൻ പ്രകടനം. ഇപ്പോഴത്തെ ലോകോത്തര ഗോൾകീപ്പർമാരി‍ൽ ഒന്നാമനെന്നു നിസംശയം പറയാവുന്ന ജർമനിയുടെ മാനുവൽ ന്യൂയറിനെ അനുസ്മരിപ്പിക്കുന്ന സേവുകളും സ്വീപ്പുകളും. കഴിഞ്ഞ മൽസരത്തിൽ ഏറ്റവുമധികം കയ്യടി നേടിയ കോമൾ തട്ടാൽ പുറത്തിരുന്ന മൽസരത്തിൽ കൂടുതൽ താരോദയങ്ങൾ ഉണ്ടാകുന്നത് ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ശുഭസൂചനയല്ലാതെ മറ്റെന്താണ്? 

ചങ്കാണ്, ചങ്കിടിപ്പാണ് ഈ ടീം... അണ്ടർ 17 ലോകകപ്പിലെ തകർപ്പൻ പ്രകടനം തുടരുന്ന ഇന്ത്യയുടെ കുട്ടിപ്പടയെക്കുറിച്ച് എത്ര പറഞ്ഞിട്ടും ആരാധകർക്കു മതിവരുന്നില്ല. മൽസരശേഷം ടീമിനെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ കുറിച്ചിട്ട വാക്കുകൾ...

∙ ബോബി തോമസ്

തല ഉയർന്ന് തന്നെ നിൽക്കണം ....

നിങ്ങൾ തോറ്റു മടങ്ങുന്നവരല്ല .. ഒരു ജനതയുടെ മുഴുവൻ വികാരവും ഉൾക്കൊണ്ട് കൈമെയ്‌ മറന്ന് പൊരുതിയ ചുണക്കുട്ടികളാണ് .... 

തോൽവിക്കു ശേഷവും കോടികണക്കിന് ആരാധകരുടെ കണ്ണിലെ തെളിഞ്ഞു നിൽക്കുന്ന ആ തിളക്കം മാത്രം മതി നിങ്ങളുടെ കളിമികവു മനസിലാക്കാൻ ... എത്രത്തോളം അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു മനസിലാക്കാൻ ....

ഇന്ത്യൻ കാല്പന്തുകളിയുടെ ഭാവി നിങ്ങളുടെ കൈകളിൽ ഭദ്രമാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഈ ജനത നിങ്ങൾക്കൊപ്പം ഉള്ളപ്പോൾ ദൂരവും പാതയും നിങ്ങൾക്ക് ഒരു പ്രശ്നം ആവില്ല ....

കുതിക്കൂ.....വിദൂരമല്ലാത്ത ഭാവിയിലേക്ക് ..

∙ മുനീർ എം.കെ.

ഫിഫ U17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതു കൊണ്ടുമാത്രം കളിക്കുന്ന ഒരു ടീം. അതായിരുന്നു ലോകകപ്പ് തുടങ്ങും വരെ പലർക്കും ടീം ഇന്ത്യ ..

പക്ഷേ ഈ ടീമിന്റെ പ്രകടനം ഇവർ ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ അർഹിക്കുന്നുണ്ട് എന്ന് തെളിയിച്ചിരിക്കുന്നു. എല്ലാം കൊണ്ടും മികച്ചവർ എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ ഇവർ പ്രതീക്ഷയാണ്. ലോക ഫുട്ബോളിലേക്ക് പതിയെ ചുവടു വയ്ക്കുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷ....

തോൽവിയല്ല ഇത്. വിജയമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അത്യാവശ്യം മേൽവിലാസമുള്ള ഒരു രാജ്യത്തിനെതിരെ 95 മിനിറ്റ് പൊരുതിക്കളിച്ച നമ്മുടെ പിള്ളേരുടെ വിജയം. Thank you Dheeraj For your Amazing Saves...

∙ വിഷ്ണുദേവ് കിങ്

സന്തോഷവും സങ്കടവും ഒരു പോലെ വന്ന ഒരു പ്രത്യേക ദിവസമായിരുന്നു ഇന്ന്.. വൈകുന്നേരം ജിമ്മിൽ പോയി വീട്ടിൽ തിരിച്ചെത്തിയത് ഏകദേശം എട്ടു മണി അടുപ്പിച്ചാണ്.. അത്ഭുതം എന്ന് പറയട്ടെ, അമ്മ വെച്ചത് നമ്മുടെ അണ്ടർ 17 കളി ആയിരുന്നു.. സീനിയർ ലെവൽ വേൾഡ്കപ്പ് ഒക്കെ വീട്ടിൽ എല്ലാരും കാണാറുണ്ടെങ്കിലും ഇത് ഞാൻ പ്രതീക്ഷിച്ചതേയില്ലാ... തുടക്കം മുഴുവൻ നമ്മുടെ പിള്ളേര്ടെ കളിക്ക് കോൺഫിഡൻസ് കൂടിയ പോലെ തോന്നി.. ആദ്യ കളി ശക്തരായ യുഎസ്എയോട് കളിച്ചപ്പോൾ ഫിഫയിലെ 2* റേറ്റഡ് ടീം 5* റേറ്റഡ് ടീമിനോട് ലെജണ്ടറി ഡിഫിക്കൽറ്റിയിൽ കളിച്ചത് പോലയിരുന്നു..

എന്നാൽ ഇന്നു പിള്ളേർ ഒരു രക്ഷയും ഇല്ല.. രാഹുലിന്റെ ഷോട്ട് പുറത്തേക്കു തെറിച്ചപ്പോൾ നിരാശനായി കയ്യിലുണ്ടായിരുന്ന സാധനം നിലത്തെറിഞ്ഞുപോയി.. പിന്നീട് ധീരജിന്റെ സേവുകളും ന്യൂയറിനെ അനുസ്മരിപ്പിക്കുന്ന അവന്റെ സ്വീപ്പും ഒക്കെ കണ്ടപ്പോൾ രോമാഞ്ചം തോന്നി.. ഈയടുത്തൊന്നും ഇത്ര രോമാഞ്ചം വന്നിട്ടില്ല.. ലാ ഡെസിമ പോലുള്ള മാച്ചുകളിൽ മാത്രമേ ഇതുപോലെ രോമാഞ്ചം വരാറുമുള്ളൂ..

തുടക്കത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അതിജീവിക്കാൻ പിള്ളേർക്ക് കഴിഞ്ഞു.. എടാ ഊവ്വേ, കിടിലൻ പ്ലയേഴ്‌സ് ഒക്കെയുള്ള കൊളംബിയ ഒന്നു വിറച്ചെങ്കിൽ അതു നമ്മുടെ പിള്ളേരുടെ കഴിവു തന്നാണ്.. പെട്ടെന്ന് അവർ ഗോളടിച്ചപ്പോൾ തകർന്നു.. എന്നാലും തിരിച്ചുവരും എന്ന പ്രതീക്ഷയുണ്ടായിരുന്നു.. ആ പ്രതീക്ഷ പടച്ചോൻ തെറ്റിച്ചില്ല.. പിള്ളേർ അടിച്ചു.. നല്ല തകർപ്പൻ ഹെഡർ.. ശരിക്കും പൊരുതി നേടിയ ഗോൾ.. ഗോൾ അടിച്ചപ്പോൾ ഞാനിവിടുന്നു തുള്ളിചാടലും കൂക്കിവിളിയും ഒക്കെ ആയിരുന്നു.. ഭാഗ്യത്തിന് അയൽ വീട്ടുകാർ വന്ന് തല്ലിയില്ല... 

ഞാനിവിടുന്നു ചാടിയപ്പോൾ ദേ കിടക്കുന്നു കുരുപ്പിന്റെ ഗോൾ.. അവന്റെ പോസിഷനിങ്, റൺ ഒക്കെ കിടു തന്നെ.. പക്ഷെ ആ അമ്പ് തറച്ചത് ഞങ്ങടെ നെഞ്ചത്തായിരുന്നു.. പേജിൽ പോസ്റ്റ് ഇടാൻ പോലും ഗ്യാപ് തരാതെ അടിച്ചു ദ്രോഹികൾ... അവസാനം പൊരുതാൻ നോക്കിയെങ്കിലും ലാറ്റിൻ അമേരിക്കക്കരുടെ പൊസെഷൻ ഒക്കെ കാരണം സാധ്യമായില്ല..

സങ്കടമുണ്ട്.. എന്നാൽ സന്തോഷം അതിലേറെ ഉണ്ട്.. നാളെ നമ്മുടെ രാജ്യത്തെ കുറച്ചു പിള്ളേർ യൂറോപ്യൻ ക്ലബ് അക്കാദമികളിൽ എത്തും എന്ന് മനസിലായി.. ധീരജ് ചെക്കൻ പൊളിയാണ്.. അടാർ ഐറ്റം.. കേട്ടറിവിനെക്കാൾ വലുതാണ് അവന്റെ മികവ്.. മൊത്തം കളിക്കാരും താരതമ്യേന മികച്ച കളി കളിച്ചു.. എന്നാലും അവസാന നിമിഷം കലം ഉടയ്ക്കുന്ന പതിവ് ഇന്ത്യൻ പാസിങ്ങിൽ ഉണ്ടായിരുന്നു.. ആദ്യത്തെ വേൾഡ് കപ്പല്ലേ.. പിള്ളേര് തകർക്കട്ടെ.. അടുത്ത തവണ ഏഷ്യയിൽ നിന്നും ക്വാളിഫൈ ആകട്ടെ.. നമുക്ക് ഹോസ്റ്റ് ആയി മാത്രം കളിച്ചാൽ പോരല്ലോ.. ഇന്ത്യൻ ഫുട്ബോളിന് ഇപ്പൊ കിട്ടുന്ന ഈ സ്നേഹം ഇനിയും ഉണ്ടാകട്ടെ.. പിന്നെ അടുത്ത കളി ജയിച്ചാൽ ചെറിയ ചാൻസ് ണ്ട് ട്ടാ.. ഇന്ന് കളിച്ച പോലെ.. അതിലേറെ കളിക്കാൻ സാധിക്കട്ടെ......

∙ സുലയ് പാലൂർ

പേരിനോട് നീതി പുലർത്തുന്ന പ്രകടനമാണ് ധീരജിന്റേത്. ആവശ്യസമയങ്ങളിൽ കയറി വന്ന് ഡിഫൻഡർ റോളും മികച്ച സേവുകളുമായി ഗോൾ മുഖത്ത് വിസ്മയം തീർക്കുന്നു. ഷട്ടിൽ കോർക്ക് അടിച്ചകറ്റിയ കൈകളിൽ ബുള്ളറ്റ് ഷോട്ടുകൾ പോലും നിഷ്പ്രഭം. യുവപ്രതിഭയുടെ അരങ്ങുതകർക്കലിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മിഴി തുറന്നിരിക്കാം. വിദേശ ക്ലബുകൾ കൗമാര താരത്തെ നോട്ടമിട്ടു കഴിഞ്ഞു. ഉദിച്ചുയരട്ടെ ഇങ്ങനെയുള്ള നാളെയുടെ താരങ്ങൾ. well played team india .