കോഴിക്കോട് ജില്ലതല ബോക്സിങ് മൽസരത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. സംഘാടനത്തിലെ പിഴവാണ് മൽസരാർഥികളുടെയും കോച്ചുമാരുടെയും പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് മൽസരം ഉപേക്ഷിച്ചു.
ഈ ഫ്ലക്സ് കണ്ട് തെറ്റിധരിക്കേണ്ട. ഒളിംപ്യൻ സുശീൽ കുമാറ് മൽസര ഇനം മാറ്റിയിട്ടൊന്നുമില്ല. കോഴിക്കോട് ജില്ല ബോക്സിങ് അസോസിയേഷന് പറ്റിയ അമളിയാണ്. ജില്ല തല ചാമ്പ്യൻഷിപ്പിന് ഫ്ലക്സടിച്ചപ്പോള് ഫോട്ടോ മാറിപ്പോയതാണ്. തെറ്റ് തിരിച്ചറിഞ്ഞതോടെ സുശീലിന്റെ മുഖം മറയ്ക്കാനായി പിന്നത്തെ ശ്രമം. പഴി സ്പോൺസർക്കും
തീർന്നില്ല സംഘാടകരുടെ കൃത്യനിഷ്ഠത. ആണും പെണ്ണുമായി 340 പേർ മൽസരിച്ചിടത്ത് വൈദ്യസഹായത്തിന് ആരുമില്ല. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാൻ ആംബുലൻസുമില്ല. മൽസരാർഥികളിൽ ഡോക്ടർമാരുള്ളതിനാൽ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് വീമ്പുപറച്ചിലും
സ്പോർട് കൗൺസിലിന്റെ ധനസഹായത്തോടെ നടത്തുന്ന ചാമ്പ്യൻഷിപ്പിലാണ് സംഘാടകരുടെ ഈ പിടിപ്പ് കേട്.