ദക്ഷിണമേഖല സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാടീമും പുരുഷടീമും ക്വാർട്ടർ ഫൈനലിൽ കടന്നു. പത്തനംതിട്ടയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ പുതുച്ചേരിയേയും വനിതാവിഭാഗത്തിൽ ഗോവയേയുമാണ് കേരളം കീഴടക്കിയത്.
കേരളത്തെക്കൂടാതെ കർണാടക, തമിഴ്നാട് , ആന്ധ്രാപ്രദേശ്, ഗോവ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വനിതാവിഭാഗത്തിൽ ഗോവക്കെതിരേയും പുരുഷ വിഭാഗത്തിൽ പുതുച്ചേരിക്കെതിരേയും ഏകപക്ഷീയമായിരുന്നു കേരളടീമുകളുടെ വിജയം. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ ഇന്നും ഫൈനൽ മത്സരം നാളെയും നടക്കും. വനിതാവിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരാണ് കേരളം. പുരുഷവിഭാഗത്തിൽ റണ്ണേഴ് അപ്പും. രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തൽ നടന്ന ചടങ്ങിൽ മന്ത്രി മാത്യു ടി. തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.എൽ.എ അധ്യക്ഷനായിരുന്നു.