അണ്ടർ 17 ലോകകപ്പ് പ്രചരണാർഥം പെനാൽറ്റി ഷൂട്ടൗട്ടുമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി. എം.എൽ.എ. ഹൈബി ഈഡന് ഗോളടിച്ച് ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു. തുടക്കം തണുപ്പൻ മട്ടിലായിരുന്നെങ്കിലും എം.എൽ.എ പന്ത് തട്ടിയതോടു കൂടി വിദ്യാർഥികൾക്കും കാണികൾക്കും ആവേശമായി. പിന്നാലെ വിദ്യാർഥി നേതാക്കളും ഗോളടിച്ചു. പിന്നെ ഗോൾ അടിക്കാനുള്ള മൽസരം. ചിലരാകട്ടെ, ഗോൾ നേടാനുള്ള തത്രപാടില്‍ പന്തിനൊപ്പം ഉരുണ്ടു വീ·ണു. ഗോൾ മഴയ്ക്ക് ശേഷം സേക്രഡ് ഹാർട്ടസ് കോളജിലെ വിദ്യാർഥികളുടെ ഗാനമേള അരങ്ങേറി. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും സംഘാടകരും.
Advertisement