E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 03:50 PM IST

Facebook
Twitter
Google Plus
Youtube

More in Sports

കോഹ്‌‌ലിയുടെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി കംഗാരുക്കള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിരാട് കോഹ്‌ലിയെ പ്രകോപിപ്പിച്ച ഓസ്ട്രേലിയ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്നു. കോഹ്‌ലിക്കല്ല അജിങ്ക്യ രഹാനയാണ് ക്യാപറ്റനാകാന്‍ മിടുക്കന്‍ എന്നായിരുന്നു കുറച്ചു നാള്‍ മുമ്പ് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ് കോഹ്‌ലിയെ വാഴ്ത്തുന്നത്. എന്നാല്‍ അത് നേരിട്ടല്ല. അവിടെയും ഒന്നു തോണ്ടാന്‍ ഓസ്ട്രേലിയക്കാരന്‍ മറന്നില്ല. ക്യാപ്റ്റനെന്ന നിലയിലെ വിജയങ്ങള്‍ക്ക് കോഹ്‌ലി ധോണിയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് വാര്‍ണര്‍ പറഞ്ഞുവച്ചത്.  അതിപ്പോ വാര്‍ണര്‍ പറഞ്ഞിട്ടുവേണമോ ടീം ഇന്ത്യയുടെ ആരാധകര്‍ അറിയാന്‍. ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരവും തോറ്റു കഴിഞ്ഞപ്പോഴായിരുന്നു ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്റെ കമന്റ്. 

എന്നാല്‍ ഇന്ത്യയുടെ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഓസ്ട്രേലിയയെ മാനസികമായി തകര്‍ത്ത് രംഗത്തെത്തി. ഓസ്ട്രേലിയുടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെക്കാളും കേമനാണ് ടീം ഇന്ത്യയുടെ കോഹ്‌ലിയെന്ന് ലക്ഷ്മണ്‍ പറഞ്ഞു. എന്തായാലും കോഹ്‌ലി തന്നെയാണ് ഇപ്പോഴത്തെ സംസാരവിഷയം. 

ബാറ്റിങ്ങിനു പുറമെ ക്യാപ്റ്റന്‍സിയിലും കോഹ്‌ലി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി ഒന്‍പത് ജയങ്ങള്‍ നേടി രാഹുല്‍ ദ്രാവിഡിന്റെയും ധോണിയുടെയും റെക്കോര്‍ഡിനൊപ്പമെത്തി.  ഈ പരമ്പരയില്‍ തന്നെ അത് മറികടക്കാനുള്ള സുവര്‍ണാവസരവും കോഹ്‌ലിക്ക് മുന്നിലുണ്ട്.

‌ടീമിനെ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാംനമ്പറില്‍ നയിക്കുക എന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പവും കോഹ്‌ലിയെത്തി. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടെസ്റ്റില്‍ അതിവേഗത്തില്‍ പത്തു സെഞ്ചുറിയടിച്ച താരമാണ് കോഹ്‌ലി. 44ഇന്നിങ്സില്‍ നിന്നാണ് നേട്ടം.  ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലായിരുന്നു ഈ നേട്ടം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടെസ്റ്റില്‍ കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടിയ താരമാണ് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിര ഡബിള്‍സെഞ്ചുറി നേടിയായിരുന്നു ഈ നേട്ടം. നാലു ഡബിള്‍ സെഞ്ചുറികള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടി. അഞ്ചു ഡബിള്‍ സെഞ്ചുറി നേടിയ ബ്രയാന്‍ ലാറ മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. 

ഏകദിനത്തില്‍ ക്യാപ്റ്റന്‍ എന്നനിലയില്‍ ആയിരം റണ്‍സ് അതിവേഗത്തില്‍ നേടിയ ക്യാപ്റ്റനും കോഹ്‌ലി തന്നെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആയിരുന്നു ഈ നേട്ടം. എ.ബി.ഡിവില്ലിയേഴ്സ് 18 ഇന്നിങ്സില്‍ നിന്ന് നേടിയ ആയിരം റണ്‍സ് കോഹ്‌ലി 17 ഏകദിനത്തില്‍ നിന്നാണ് നേടിയത്. ഒന്‍പത് പരമ്പര വിജയങ്ങള്‍ തുടര്‍ച്ചയായി നേടിയ റെക്കോര്‍ഡും ടീം ഇന്ത്യ ക്യാപ്റ്റന് കൂട്ടുണ്ട്.  2019ലെ ലോകകപ്പ് ക്രിക്കറ്റിന് ടീം ഇന്ത്യയ്ക്ക് കിരീടം വീണ്ടെടുക്കാന്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയുടെ ആരാധകര്‍.