ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോട്മുണ്ടിന്റെ സീനിയര്‍ ടീം കളിക്കാരാനാണ് ഇംഗ്ലണ്ടുകാരനായ പതിനേഴുകാരന് ജാദൊന് സാഞ്ചൊ. ഇന്ത്യയില്‍ അണ്ടര്‍ സെവന്റീന്‍ മല്‍സരങ്ങള്‍ക്ക് കളമൊരുങ്ങുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നതും സാഞ്ചൊയുടെ ബൂട്ടിലേക്കാണ്
10 മില്ല്യണ്‍ യൂറോ വിലയെറിഞ്ഞാണ് ജര്‍മന്‍ ക്ലബ് ഡോര്‍ട്മുണ്ട് ഇംഗ്ലണ്ടിന്റെ അണ്ടര്‍ 17 ഇന്റര്‍നാഷ്ണലിനെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് സ്വന്തമാക്കിയത്. ഡോര്‍ട്മുണ്ടിന്റെ അടുത്ത ബുന്ദസ് ലീഗ മല്‍സരത്തില്‍ മുന്നേറ്റനിരയില്‍ സാഞ്ചൊ ഉണ്ടാകുമെന്നാണ് സിഗ്നല്‍ ഇഡുനയില് നിന്നുള്ള വാര്‍ത്തകള്‍.
ഈയൊരു വാര്‍ത്ത ധാരാളമാണ് ഇന്ത്യയുടെ മണ്ണില്‍ തിളങ്ങാന്‍ പോകുന്നവരില്‍ ഈ ചുരുളന്‍ മുടിയ്ക്കാരനും ഉണ്ടാകുമെന്നതിന്.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ സെവന്റീന്‍ ടീമിനായി പതിനാറ് കളിയില്‍ നിന്നും പതിമൂന്ന് ഗോളുകളും ഏഴ് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത താരം താരം യുവേഫ യൂറോ 2017ന്റെ താരവുമായിരുന്നു.