E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടര്‍ 17 ലോകകപ്പ് പ്രചാരണത്തിന് വിപുലമായ പരിപാടികളുമായി കായികവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് പ്രചാരണത്തിന് വിപുലമായ പരിപാടികളുമായി സംസ്ഥാന കായികവകുപ്പും പ്രാദേശിക സംഘാടകസമിതിയും. ഈമാസം ഇരുപത്തിയേഴിന് വണ്‍ മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിക്കും. ഇന്നലെ കൊച്ചിയിലെത്തിച്ച ലോകകപ്പ് ട്രോഫി ഇന്ന് വിദ്യാര്‍ഥികള്‍ക്കായി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കും. 

ലോകകപ്പ് വിജയികള്‍ക്കുള്ള ട്രോഫി കൊച്ചിയിലെത്തിയതോടെ സംസ്ഥാനത്തെ ഫുട്ബോള്‍ ആവേശം ഉച്ചസ്ഥായിയിലെത്തിക്കഴിഞ്ഞു. പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാന കായികവകുപ്പും ലോകകപ്പ് പ്രാദേശിക സംഘാടകസമിതിയും ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ട്രോഫി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, ഫിഫ ഇലവന്‍ മില്യന്‍ സംസ്ഥാനതല ഫുട്ബോള്‍ ഫെസ്റ്റിവലും അരങ്ങേറും.

ഈമാസം ഇരുപത്തേഴിന് സംസ്ഥാന വ്യാപകമായി വണ്‍ മില്യന്‍ ഗോള്‍ പരിപാടി സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ പത്തുലക്ഷം പേരെക്കൊണ്ട് ഗോളുകള്‍ അടിപ്പിക്കാനാണ് ആലോചന. നിയമസഭാംഗങ്ങള്‍ , സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ , മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രദര്‍ശന ഫുട്ബോള്‍ മല്‍സരവും ആലോചനയിലുണ്ട്. 

അടുത്തമാസം മൂന്നിന് കായികരംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന ബോള്‍ റണ്‍ തിരുവനന്തപുരത്തുനിന്നും ദീപശിഖാറാലി കാസര്‍കോട് നിന്നും ആരംഭിക്കും.