ലാലിഗയില്‍ ബാര്‍സിലോനയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം മെസിയുടെ നാല് ഗോള്‍ കരുത്തില്‍ ഐബറിനെ തകര്‍ത്തത് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക്.
ന്യൂ കാംപില്‍ ഒരിക്കല്‍കൂടി മിശിഹാ അവതരിച്ചു.നാല് ഗോളുമായി മെസ്സി കളം നിറഞ്ഞപ്പോള്‍ ബാര്‍സയ്ക്ക് സ്വന്തമായത് ആറ് ഗോളിന്റെ വമ്പന്‍ ജയം.ഹോള്‍ഡ് മെസ്സി പൊളിഞോയുടേയും ഡെനിസ് സുവാരസിന്റേയും വകയായിരുന്നു മറ്റു ഗോളുകള്‍.എന്റിച്ചാണ് ഐബറിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ബുന്ദസ് ലീഗയില്‍ ഷാല്‍ക്കെയെ 3 ഗോളിന് പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക് കരുത്ത് കാട്ടി. ഇതോടെ അഞ്ച് കളിയില്‍ നിന്ന് 12 പോയന്റുമായി മ്യൂണിക്ക് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.