ഓപ്പറേഷന് ഒളിംപിയയുടെ ഭാഗമായി ഗോപിചന്ദ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ബാഡ്മിന്റന്‍ പരിശീലനം ജനുവരിയില്‍ തുടങ്ങും. പരിശീലനപരിപാടിയിലേക്കുള്ള സിലക്ഷന്‍ ട്രയല്‍സ് പി.ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ തുടങ്ങി. കേരളത്തിലെ പ്രതിഭകളില്‍ വിശ്വാസമുണ്ടെന്നും, മികച്ച വിജയം കൈവരിക്കാനാകുമെന്നും ഗോപിചന്ദ് പറഞ്ഞു.
ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ട് 11 ഇനങ്ങളില്‍ യുവതാരങ്ങള്‍ക്ക് വിദഗ്ധപരിശീലനം നല്കാന് സ്പോര്‍ട്സ് കൗണ്‍സില്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷന് ഒളിംപിയ. ഇന്ത്യന്‍ ബാഡ്മിന്റന്‍ ടീം മുഖ്യപരീശിലകന്‍ പി.ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ പതിനാലും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 25 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. ഡിസംബറില്‍ നടത്തുന്ന പരിശീലന ക്യാംപിനുശേഷമായിരിക്കും താരങ്ങളുടെ അന്തിമ തിരഞ്ഞെടുപ്പ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനുവരിയില്‍ പരിശീലനം തുടങ്ങും. എല്ലാവരുടേയും പിന്തുണയുണ്ടെങ്കില്‍ പദ്ധതി ഫലം കാണുമെന്ന് ഗോപിചന്ദ് പറഞ്ഞു.
രണ്ടുമാസത്തിലൊരിക്കല്‍ ഗോപിചന്ദ് നേരിട്ടെത്തി പരിശീലനം വിലയിരുത്തും. കുട്ടികളെ പരിശീലിപ്പിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും ഗോപിചന്ദ് നല്‍കും.