ആകാംഷകൾക്കൊടുവിൽ ആരാധകർക്കായി തന്റെ കുഞ്ഞുരാജകുമാരിയുടെ ചിത്രങ്ങൾ പങ്കുവച്ച് ടെന്നീസ് താരം സെറീനാ വില്യംസ്. സെപ്റ്റംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. അലക്സിസ് ഒളിംപിയ എന്നാണ് സെറീനയും പങ്കാളി അലക്സിസ് ഒഹാനിയയും കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ തന്റെ കരിയറിലെ 23 ാം ഗ്രാന്സ്ലാം കിരീടം നേരിട്ടിരുന്നു.
റെഡ്ഡിറ്റിന്റെ സഹസ്ഥാപകനാണ് അലക്സിസ് ഒഹാനിയ. കുഞ്ഞിനെ സെറീനാ വില്യംസ് താരാട്ടു പാടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം വൈറലായി മാറുകയും കുഞ്ഞിന്റെ പേരിനൊപ്പം ജൂനിയര്‍ എന്ന് ചേര്‍ത്തിരിക്കുന്നത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.