E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ്; സനേവ് തോമസ്, രൂപേഷ് കുമാര്‍ സഖ്യ‍ം ജേതാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ സ്വര്‍ണത്തിളക്കത്തോടെ മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ സമാപനം. മലയാളി താരങ്ങളായ രൂപേഷ് കുമാറും സനേവ് തോമസും ചേര്‍ന്നാണ് ഇന്ത്യക്ക് ചാംപ്യന്‍ഷിപ്പിലെ ഏകസ്വര്‍ണം സമ്മാനിച്ചത്. മലയാളിതാരം കെ.എ.അനീഷ് വെള്ളി നേടി. 

ഒരാഴ്ച നീണ്ട മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ കൊടിയിറങ്ങുമ്പോള്‍ ഇന്ത്യക്കഭിമാനിക്കാന്‍ മലയാളി താരങ്ങള്‍ പൊരുതി നേടിയ ഏക സ്വര്‍ണം മാത്രം. 35നുമുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യമാണ് ഇന്ത്യ ഏറെ കൊതിച്ച സ്വര്‍ണമെഡല്‍ നേടിത്തന്നത്. ആവേശകരമായ ഫൈനല്‍ മല്‍സരത്തിനിടെ വി.ദിജുവിനു പരുക്കേറ്റതോടെ ദിജു വിദ്യാധര്‍ സഖ്യം മല്‍സരത്തില്‍ നിന്നു പിന്മാറുകയായിരുന്നു. ഇരുസഖ്യവും ഓരോ ഗെയിം വീതം നേടി മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറുമ്പോഴായിരുന്നു വില്ലനായി പരുക്കെത്തിയത്. 

40 വയസുള്ളവരുടെ സിംഗിള്‍സില്‍ ജപ്പാന്‍ താരം ഹോസെമറി ഫുജിമോട്ടോയോട് പരാജയപ്പെട്ടെങ്കിലും വെള്ളിമെഡല്‍ നേട്ടത്തോടെ കെ.എ. അനീഷ് മലയാളികളുടെ അഭിമാനമായി. ഇതേ ഇനത്തില്‍ മലയാളിതാരം ജോയ് ആന്‍റണി വെങ്കലം നേടി. 55 വയസ് വിഭാഗത്തില്‍ ബസന്ത് കുമാര്‍ സോണിയും നാല്‍പത്തിയഞ്ച് വയസുകാരുടെ ഡബിള്‍സില്‍ ശ്രീകാന്ത് ബക്ഷി, നവ്ദീപ് സിങ് സഖ്യവും നേടിയ വെള്ളിമെഡലുകളും ഇന്ത്യക്ക് ആശ്വാസമായി.