വീണ്ടുമൊരു രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ എം.ജെ. ജേക്കബ് അരയുംതലയും മുറുക്കുന്നു. ചൈനയിൽ ഇരുപതാമത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ എഴുപത്തഞ്ചിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് പിറവത്തിന്റെ ഈ മുൻ എം.എൽ.എ പങ്കെടുക്കുക. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ജേക്കബിന്റെ കഠിനപരിശീലനം.
വെയിൽ കുറവാണെങ്കിലും നട്ടുച്ചയാണ്. പക്ഷേ എം.ജെ. ജേക്കബ് അതൊന്നും വകവെയ്ക്കുന്നില്ല. ചൈനയിലെ റുഗോയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 75 വയസ്സിന് മുകളിലുള്ളവരുടെ 2000 മീറ്റർ സ്റ്റീപ്പിൾ ചേസ്, ലോങ് ജംപ്, നാല് ഗുണം നാനൂറ് മീറ്റർ റിലേ നാല് ഗുണം നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിലാണ് ജേക്കബ് മൽസരിക്കുക. ഈ വർഷം ഹൈദരാബാദിൽ നടന്ന മീറ്റിൽ സ്റ്റീപ്പിൾ ചേസ്, ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ സ്വർണംനേടിയാണ് ജേക്കബ്ബ് ഏഷ്യൻമാസ്റ്റേഴ്സ് മീറ്റിന് യോഗ്യത നേടിയത്. അതേവാശിയിൽ തന്നെയാണ് പരിശീലനം
നിയസഭാ സാമാജികരുടെ മൽസരത്തിൽ അമ്പതിന് മുകളിലുള്ളവരുടെ ചാംപ്യനായിരുന്ന ജേക്കബ് പത്തുവർഷമായി നിരന്തര പരിശീനത്തിലാണ്. ജപ്പാൻ, ഫ്രാൻസ്, ഒാസ്ട്രേലിയ എന്നിവടങ്ങളിലെ മാസ്റ്റേഴ് മീറ്റിലും പങ്കെടുത്തിട്ടുണ്ട്.