ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ റയല്‍ മഡ്രിഡ് അപോളിനെ തോല്പിച്ചപ്പോള് ഫെയനൂര്‍ദിനെ എതിരില്ലാത്ത നാലുഗോളിന് മാഞ്ചസ്റ്റര്‍ തകര്‍ത്തു. ലിവര്‍പൂള്‍ സെവിയ്യ മല്‍സരം സമനിലയിലായി.
സിദാന്റെ പുലിക്കുട്ടികള്‍ പതിവ് തെറ്റിച്ചില്ല. മനസറിഞ് കളിച്ചു മല്‍സരം ജയിച്ചു. അതും എതിരില്ലാത്ത മുന്ന് ഗോളുകള്‍ക്ക്. 12 51 റൊണാള്‍ഡോ തന്നെ സ്കോര്‍ ചെയ്തതോടെ ആരാധകര്‍ക്ക് ഇരട്ടി മധുരം
മുന്‍നിരക്കാരെല്ലാം ഗോളടിക്കാന്‍ മല്‍സരിച്ചപ്പോള്‍ സിറ്റിക്ക് സ്വന്തമായത് വന്‍വിജയം. ജോണ്‍ സ്റ്റോണ്‍സിന്റെ ഡബിളും സെര്‍ജിയോ അഗ്യൂറോയുടെയും ഗബ്രിയേല്‍ ജിസസന്റെയും ഓരോ ഗോളുകളുമാണ് സിറ്റിക്ക് വന്‍ വിജയം നല്‍കിയത്. മറ്റ് മല്സരങ്ങവില് സെവിയ്യ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചപ്പോള്‍ ടോട്ടനം ഡോര്‍ട്ട് മുണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്പിച്ചു.