അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി കൊച്ചിയിലെ പരിശീലന മൈതാനങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. സ്റ്റേഡിയങ്ങള്‍ ഈ മാസം പതിനെട്ടിന് ഫിഫയ്ക്ക് കൈമാറാനുളള ശ്രമത്തിലാണ് സംഘാടക സമിതി. സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പരിശീലന മൈതാനങ്ങളില്‍ ഇനി അവശേഷിക്കുന്നത്.
ത്രിഡി ചിത്രത്തിന്റെ മിഴിവോടെയൊരുക്കിയ ഗാലറിയാണ് മഹാരാജാസ് കോളജ് മൈതാനത്തിലെ പരിശീലന കേന്ദ്രത്തിന്റെ സവിശേഷത. ഫ്ളഡ്് ലിറ്റുകള്‍ സ്ഥാപിക്കുന്നതും, പുല്‍ത്തകിടിയുടെ നിര്‍മാണവും പൂര്‍ത്തിയായി. പുറത്തെ മോടിപിടിപ്പിക്കല്‍ ഉള്‍പ്പെടെയുളള നിര്‍മാണ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫോര്‍ട്ടു കൊച്ചി വെളിയിലും, പരേഡ് ഗ്രൗണ്ടിലും,പനമ്പളളി നഗറിലെ ബോയ്്സ് ഹൈസ്കൂള്‍ മൈതാനത്തും പരിശീലന കേന്ദ്രങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
ഫിഫയ്ക്ക് സ്്റ്റേഡിയയങ്ങള് കൈമാറിയാലും സൗന്ദ്രര്യവല്ക്കരണ ജോലികള്‍ പൂര്‍ത്തിയാകാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കൊച്ചിയില്‍ മല്‍സരിക്കുന്ന ടീമുകള്‍ ഈ മാസം അവസാനത്തോടെ എത്തിതുടങ്ങും.