അണ്ടര്‍ 17 ലോകകപ്പിന് ഫ്ളഡ് ലൈറ്റ് തെളിയാന്‍ ഇനി 24 നാള്. നൈജീരിയയുടെ വഴിമുടക്കിയ നൈജറും മധ്യഅമേരിക്കയില്‍ കരുത്ത് തെളിച്ച ഹോണ്ടുറാസും കറുത്ത കുതിരകളാകുമെന്നാണ് കരുതുന്നത്.ജോസ് വെല്ലാസെസിന്റെ ശിക്ഷണത്തിലെത്തുന്ന ഹോണ്ടുറാസിന്റെ പുതു തലമുറ അട്ടിമറിക്ക് കെല്പുള്ളവരാണ്. അണ്ടര്‍ 17 കോണ്‍കാഫ് ടൂര്‍ണമെന്റില്‍ ഏഴ് ഗോളിന് ക്യൂബയേയും മൂന്ന് ഗോളിന് അമേരിക്കയേയും കെട്ട് കെട്ടിച്ചാണ് ഹോണ്ടുറാസ് അണ്ടര്‍ 17 ലോകകപ്പിനുള്ള ടിക്കറ്റ് എടുത്തത്.
മധ്യ അമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയ ഹോണ്ടുറാസ് ഇതിന് മുമ്പ് നാല് വട്ടം കൗമാരലോകകപ്പില്‍ പങ്കെടുത്തിയിട്ടുണ്ട്. നൈജറും മോശക്കാനിടയില്ല. മുന്‍ ചാംപ്യന്മാരായ നൈജീരിയയുടെ വഴി മുടക്കിയാണ് ടിമോഗോ സൗമാലിയയുടെ കുട്ടികള്‍ ആദ്യമായി അണ്ടര്‍ 17 ലോകകപ്പിന് ആദ്യമായി എത്തുന്നത് അണ്ടര്‍ പതിനേഴ് ആഫ്രിക്കന്‍ കപ്പില്‍ നാലാമതെത്തി ഇവര്‍ നേരത്തെ വരവറിയിച്ചിരുന്നു. അണ്ടര്‍ പതിനേഴിന്റെ പന്തുരുളുമ്പോള്‍ നമുക്ക് കാത്തിരിക്കാം ,വമ്പന്‍ അട്ടിമറിക്കും സ്വപ്നതുല്ല്യമായ മുന്നേറ്റങ്ങള്‍ക്കും.