ലാലിഗയില്‍ എസ്പാനോളിനെതിരെ എതിരില്ലാത്ത് അഞ്ച് ഗോളുകള്‍ക്ക് ബാഴ്സയ്ക്ക് മിന്നും ജയം. 26ാം മിനിട്ടില്‍ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട മെസിയുടെ ഹാട്രിക്കാണ് ബാര്‍സക്ക് ഉജ്ജ്വലജയം സമ്മാനിച്ചത്. മെസിക്ക് പിന്നാലെ പിക്വെ, സുവാരസ് എന്നിവരാണ് ഗോളുകള്‍ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ബാഴ്സ ഒന്നാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡിനെ ലവാന്തെയും അത്ലറ്റിക്കോ മാഡ്രിഡിനെ വലന്‍സിയയും സമനിലയില്‍ തളച്ചു.
Advertisement