E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:06 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഭാവിയുടെ സൂപ്പര്‍താരങ്ങളെ സംഭാവന ചെയ്ത് അണ്ടർ 17 ഫുട്ബോള്‍ ലോകകപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ഫുട്ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 28 ദിവസം കൂടി മാത്രം. ഭാവിയുടെ സൂപ്പര്‍താരങ്ങളെ സംഭാവന ചെയ്താണ് ഓരോ ലോകമേളയും കടന്നുപോയിട്ടുള്ളത്. നെയ്മറും റൊണാള്‍ഡീഞ്ഞോയു‍മെല്ലാം വരവറിയിച്ചത് അണ്ടര്‍17 ലോകകപ്പിലൂടെയാണ്. 

2009ലെ അണ്ടര്‍ 17ലോകകപ്പിലൂടെയാണ് നെയ്മര്‍ ജൂനിയര്‍ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ലോകകപ്പിലെ മിന്നും പ്രകടനം ബ്രസീലിന്റെ സീനിയര്‍ ടീമിലേക്കുള്ള വഴിതുറന്നു. ഇന്ന് വിപണിയില്‍ ഏറ്റവും മൂല്ല്യമുള്ള താരമാണ് ആരാധകരുടെ പ്രിയ നെയ്മര്‍.

1997 ലെ അണ്ടര്‍ 17 ലോകകപ്പ് ഒരു പിടി മിന്നും താരങ്ങളെ സമ്മാനിച്ചു. സ്പെയിനിന്റെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പര്‍ ഐകര്‍‌ കസിയസ്, പ്ലേ മേക്കര്‍ ചാവി, കാനറിപ്പറവ റോണാള്‍ഡീഞ്ഞോ., 97 ലോകകപ്പില്‍ പന്തുതട്ടിയെത്തിയവരാണ് ഇവര്‍. 1993ലെ പതിപ്പിലാണ് ഇറ്റലി തങ്ങളുടെ ഗോളി ബഫണിനേയും റോമിന്റെ ചക്രവര്‍ത്തി ടോട്ടിയെയും കണ്ടെത്തിയത്.

2014 സീനിയര്‍ ലോകകപ്പിലെ ജര്‍മന്‍ സ്നൈപ്പര്‍ ടോണി ക്രൂസ്, ഫുട്ബോള്‍ ലോകത്തേക്കുള്ള വരവറിയിച്ചത് 2007ലെ അണ്ടര്‍17 ലോകകപ്പില്‍. മെസി, റോഡ്രിഗസ്, ഫെര്‍ണാണ്ടോ ടോറസ്, സെസ് ഫാബ്രിഗസ്. അണ്ടര്‍ സെവന്റീനിന്റെ കളിത്തട്ടില്‍ പന്തുതട്ടിക്കയറിയവരുടെ നിര ഇവിടെ തീരുന്നില്ല.