E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

റഷ്യൻ ലോകകപ്പിനുള്ള അർജന്റീനയുടെ സാധ്യത ആശങ്കയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

messi-argentina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

'താങ്കൾ അർജന്റീന കോച്ച് അല്ലാതായിരിക്കുന്നു' – നാലുമാസം മുൻപ് ഈ ഒറ്റവരി സന്ദേശത്തിലൂടെയാണ് എഡ്ഗാർഡോ ബൗസയുടെ പരിശീലക സ്ഥാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ തട്ടിയെറിഞ്ഞത്. 

ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ തിരിച്ചടികളും കോച്ചിനൊപ്പം പോകുമെന്ന കണക്കുകൂട്ടലുകളിലായിരുന്നു സ്ഥാനമാറ്റം. പകരമെത്തുന്ന ജോർജെ സാംപോളിയെന്ന മികച്ച തന്ത്രജ്ഞനിലൂടെ  ലോകകപ്പിലേക്കുള്ള വഴിതെളിയുമെന്നും അവർ പ്രതീക്ഷിച്ചു. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റിയെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണു ടീമിന്റെ മൽസരഫലങ്ങൾ. 'നിങ്ങൾ അർജന്റീന ടീം അല്ലാതായിരിക്കുന്നു' എന്ന് ആരാധകർ പോലും പറയുന്ന നിലയിൽ പ്രതിസന്ധികളുടെ നടുക്കടലിലാണു മുൻ ലോകകപ്പിന്റെ ഫൈനൽ കളിച്ച അർജന്റീനയും ഒപ്പം ലയണൽ മെസ്സിയും. 

∙ അകലെയാണ് റഷ്യ 

ലോകകപ്പിന്റെ നാളുകൾ അടുക്കുംതോറും അർജന്റീനയിൽ നിന്നു റഷ്യയ്ക്കുള്ള ദൂരം കൂടുകയാണ്. അർജന്റീനയെത്താതൊരു ലോകകപ്പ് റഷ്യയിൽ നടന്നാലും അദ്ഭുതപ്പെടേണ്ടതില്ല. പത്തു ടീമുകൾ മൽസരിക്കുന്ന തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നു നാലു ടീമുകളേ ലോകകപ്പിനു നേരിട്ടു യോഗ്യത നേടൂ. ഇപ്പോഴത്തെ നിലയനുസരിച്ച് അർജന്റീന ആ നാലു ടീമുകളിലുൾപ്പെടില്ല. കോംബോൾ ടീമുകളെല്ലാം 16 മൽസരങ്ങൾ പൂർത്തിയാക്കിയപ്പോൾ 37 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. അവർ യോഗ്യതയും നേടിക്കഴിഞ്ഞു. 27 പോയിന്റുള്ള യുറഗ്വായും 26 പോയിന്റുള്ള കൊളംബിയയുമാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. പെറുവിനും അർജന്റീനയ്ക്കും 24 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പെറുവിനാണു മുൻതൂക്കം. ഈ മേഖലയിൽ അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിനും സാധ്യത അവശേഷിക്കുന്നത് അർജന്റീനയ്ക്ക് ആശ്വാസം പകരുന്നുണ്ടാകും. അഞ്ചാം സ്ഥാനക്കാർക്കു വൻകരാ പ്ലേഓഫ് മൽസരത്തിലെ വെല്ലുവിളി മറികടന്നാൽ ലോകകപ്പ് യോഗ്യത നേടാം. ന്യൂസീലൻഡാകും പ്ലേഓഫിലെ എതിരാളികൾ. നീലപ്പടയുടെ നിലവിലെ പ്രകടനം വച്ചുനോക്കിയാൽ നിസ്സാരക്കാരല്ലാത്ത ടീം! 

∙ താരപ്രഭയിൽ ഗോൾ മങ്ങി 

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 16 മൽസരങ്ങളിൽ നിന്നായി അർജന്റീന നേടിയ ഗോളുകൾ 16 മാത്രം. 14 ഗോൾ മാത്രം സ്കോർ ചെയ്ത ബൊളീവിയ മാത്രമേ ഇക്കാര്യത്തിൽ അർജന്റീനയ്ക്കു പിന്നിലുള്ളൂ. ക്ലബ് ഫുട്ബോളിലെ വിലപിടിപ്പുള്ള സ്ട്രൈക്കർമാരുടെ നീണ്ട നിര തന്നെയുള്ള ടീമിനെ സംബന്ധിച്ചിടത്തോളം ദയനീയമാണ് ഈ കണക്ക്. ആക്രമണ ഫുട്ബോളിന്റെ വക്താവായാണു സാംപോളിയെ ടീമിന്റെ പരിശീലകനാക്കിയത്. എന്നാൽ പുതിയ കോച്ചിന്റെ കീഴിൽ കളിച്ച രണ്ടു മൽസരങ്ങളിൽ ഒരു തവണ മാത്രമാണ് അർജന്റീന വല കുലുക്കിയത്. രണ്ടു മൽസരങ്ങളിലും ജയമില്ലാതെ മടങ്ങുകയും ചെയ്തു. ഒരാഴ്ച മുൻപു യൂറോപ്പിലെ വിവിധ ലീഗുകളിലായി ഗോൾമേളമൊരുക്കിയ താരങ്ങളാണു വെനസ്വേല പോലൊരു ദുർബല സംഘത്തിനു മുന്നിൽപ്പോലും ലക്ഷ്യം മറന്നത്. പരിശീലകരെ മാത്രമല്ല, മുന്നേറ്റത്തിലെ താരങ്ങളെയും മാറിമാറി പരീക്ഷിച്ചുകഴിഞ്ഞു മുൻ ജേതാക്കൾ. ഹിഗ്വെയ്നിലും ലവേസിയിലും അഗ്യൂറോയിലും തുടങ്ങി ഡൈബാലയും ഇകാർഡിയും ബെനെഡെറ്റോയും വരെ നീളുന്നവരെ മെസ്സിക്കൊപ്പം കളിപ്പിച്ചിട്ടും വിജയത്തിലെത്തിയിട്ടില്ല ഈ പരീക്ഷണം.