വിഖ്യാത ഫുട്ബോള്‍ കമന്റേറ്റര്‍ ജോണ്‍ മോട്ട്സണ് കമന്ററി ബോക്സിനോട് വിടപറയുന്നു. ഫുട്ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച 50 വര്‍ഷത്തെ കരിയറിനാണ് മോട്ടി വിരാമമിട്ടത്.
2006 ലോകകപ്പിന്റെ ഫൈനല്‍. ചുവപ്പു കാര്‍ഡ് വാങ്ങി സിദാന് ഗ്രൗണ്ട് വിട്ടപ്പോള്‍ ബിബിസിക്കു വേണ്ടി ജോണ്‍ മോട്ട്സണ് പറഞ്ഞതത്രയും ഫുട്ബോള്‍ ലോകം വിസ്മരിക്കില്ല. അതെ, ആരാധകരുടെ സ്വന്തം മോട്ടി ഇനി കളിപറയാന്‍ ഉണ്ടാകില്ല. ആഴത്തിലുള്ള അറിവും ആറ്റികുറുക്കിയ വാചകങ്ങളുമാണ് മാറ്റിയെ വ്യത്യസ്ഥനാക്കിയത്.
10 ഫുട്ബോള്‍ ലോകകപ്പുകള്‍, 10 യൂറോകപ്പ് മേളകള്‍, 29 എഫ് എ കപ്പ് ഫൈനലുകള്‍, 200ലേറേ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളും. കമന്റേറ്റര്‍മാരിലെ ഇതിഹാസപുരുഷന്‍ അടുത്ത എഫ് എ കപ്പ് ഫൈനലോടെയാണ് ബി.ബി.സിക്കൊപ്പമുളള കരിയറിനോട് ഔദ്യോഗികമായി വിടപറയുന്നത്.