കൗമാര ലോകകപ്പിന് പന്തുരുളാന്‍ ഇനി മുപ്പത് നാള്. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് സ്വാഗതമേകാന്‍ ആരാധകരും നാടും ഉണര്‍ന്നു. ലാറ്റിനേമരിക്കന് സൗന്ദര്യവുമായി ബ്രസിലും ചിലെയും യൂറോപ്യന്‍ മികവുമായി ജര്‍മനിയും സ്പെയിനും ഇന്ത്യന്‍ മണ്ണിലേക്കെത്തുമ്പോള്‍ ഇന്ത്യക്കിനി ഫുട്ബോള്‍ ഉല്‍സവത്തിന്റെ മുപ്പത് രാവുകള്‍. നിലവിലെ ചാംപ്യനും അഞ്ച് തവണ കിരീടം ഉയര്‍ത്തുകയും ചെയ്ത നൈജീരിയ ഇല്ലാത്തത് ആവേശം കുറയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് ഫിഫ.
കഴിവ് തെളിയിക്കാനും കുറവുകള്‍ മനസ്സിലാക്കാനും ഇന്ത്യന്‍ ഫുട്ബോളിനും സ്വപ്നതുല്യമായ അവസാരമാണിത്. ലോകകപ്പ് മികച്ച രീതിയില്‍ ആഥിത്യമരുളുന്നതിനൊപ്പം ലോകകപ്പിന് ശേഷമുളള ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയുമാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തീം സോങ് ലോകകപ്പ് ഒരുക്കത്തിനു ആവേശം കൂട്ടി. ഇനി ഗ്യാലറി ഇളകി മറിയാന്‍ കാത്തിരിക്കാം