ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. സച്ചിനടക്കം ഇന്ത്യയുടെ അഭിമാനതാരങ്ങളെ ഉള്‍പെടുത്തിയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബോളിവുഡ് സംഗീതസംവിധായകന് പ്രീതം ചക്രവര്‍ത്തിയാണ്.
കാത്തിരുന്ന ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടാണ് അണ്ടര്‍ 17 ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ഇന്ത്യയില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റിന് ഇന്ത്യയുടെ ഗാനം. 'കാര്‍ കെ ദിഖ്ലാ ദി ഗോള്‍ ' എന്ന ഗാനം ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറടക്കം കായിക താരങ്ങള്‍ അണിനിരക്കുന്ന വീഡിയോ, ഇന്ത്യയുടെ കലാസാംസ്കാരിക പ്രാദേശിക വൈവിധ്യങ്ങളും, അനന്യതയും വ്യക്തമാക്കുന്നതാണ്. പ്രശസ്ത ഗായകര്‍ക്കൊപ്പം ബോളിവുഡ് താരം അഭിഷേക് ബച്ചനും റാപ്പ് പ്രകടനവുമായി ഗാനത്തില്‍ എത്തുന്നുണ്ട്. രാജ്യം ലോകകപ്പിനെ എത്രത്തോളം ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഗാനവും വീഡിയോയും അതിവേഗമാണ് വൈറലായി മാറിയത്.