തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി ഐസിസി സംഘം. സ്റ്റേഡിയം മികച്ചതെന്നും ഐസിസിയ്ക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും മാച്ച് റഫറി കൂടിയായ ജവഗല്‍ ശ്രീനാഥ് പറഞ്ഞു.നവംബര്‍ ഏഴിനാണ് ഇന്ത്യ ന്യൂസിലൻഡ് ട്വന്റി 20 മത്സരം.
മുൻ ഇന്ത്യൻ പേസ് ബോളറും ഐസിസി മാച്ച് റഫറിയുമായ ജവൽ ശ്രീനാഥിന് പുറമെ ബി.സി.ഐ അഴിമതി വിരുദ്ധ സമിതി തലവൻ എൻ.എസ് വിർക്ക്, ജനറൽ മാനേജർ എം.വി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. ഗാലറിയും കമന്ററിബോക്സും മറ്റുസൗകര്യങ്ങളും സംഘം നേരിട്ട് പരിശോധിച്ചു. ഒരുമണിക്കൂറിലേറെ ഇവർ സ്റ്റേഡിയത്തിൽ ചെലവിട്ടു.സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ ശ്രീനാഥ് പൂർണ തൃപ്തി രേഖപ്പെടുത്തി.
അതേസമയം പിച്ച് കൂറച്ചുകൂടി മെച്ചപ്പെടാനുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരം കിട്ടിയാൽ ഭാവിയിൽ ടെസ്റ്റ് മൽസരങ്ങൾ ഉൾപ്പടെ കാര്യവട്ടത്ത് വരാൻ സാധ്യത തെളിയും.