E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മഴക്കാലത്ത് മണ്ണിര ഒന്നു കൊഴുത്തെന്നു കരുതി മൂർഖന്...: ധോണി ഫാൻസ് കലിപ്പിലാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dhoni-Troll-4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാൻഡി ∙ എന്തുകൊണ്ട് മഹേന്ദ്ര സിങ് ധോണി? ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ ഉത്തരം ലഭിച്ച ദിവസമായിരുന്നു ഇന്നലെ. യുവതാരങ്ങളുടെ തള്ളിക്കയറ്റത്തിൽ ടീമിൽനിന്നും തള്ളിപ്പുറത്താക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ടീമിലെ തന്റെ അനിവാര്യത അടിവരയിട്ട് ഉറപ്പിച്ച ദിവസം. പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങിനെ മുച്ചൂടും മുടിച്ച് ഓഫ്സ്പിന്നർ അഖില ധനഞ്ജയ കാൻ‍ഡിയിലെ പിച്ചിനെ തീ പിടിപ്പിച്ചപ്പോൾ ടീമിന്റെ രക്ഷകരായി അവതരിച്ചത് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും (45) ഭുവനേശ്വർ കുമാറും (53. എട്ടാം വിക്കറ്റിൽ ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മൂന്നു വിക്കറ്റിന്റെ മിന്നും ജയവും ഇന്ത്യ സ്വന്തമാക്കി.

Dhoni-Troll-6

‘ബെസ്റ്റ് ഫിനിഷർ’ ധോണിയുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവർക്കുള്ള മറുപടിയായാണ് ധോണിയുടെ ഈ പ്രകടനത്തെ ആരാധകർ കാണുന്നത്. ധോണിയുടെ പ്രകടനം മുൻനിർത്തി ഒട്ടേറെ ട്രോളുകളും മൽസരത്തിനു ശേഷം പിറന്നു. മൽസരത്തെ താത്വിതമായി അവലോകനം ചെയ്തവരും കുറവല്ല. മൽസരശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില നിരീക്ഷണങ്ങളും ട്രോളുകളും വായിക്കാം:

Dhoni-Troll-2

∙ ട്രോൾ ധോണി ഹെയ്റ്റേഴ്സ്

ഏഴു വിക്കറ്റ് നഷ്ടമായി.. തകർന്നടിയുന്ന ടീമിൽ അയാൾ അടിച്ചു കളിക്കുന്നില്ല.. വാലറ്റക്കാരെ കൂട്ടുപിടിച്ചു തുഴയുകയാണ് ..എന്തിന് വേണ്ടി? ജയിപ്പിച്ചാലും തുഴയൻ എന്ന മുദ്ര കുത്തപ്പെടുവാൻ വേണ്ടി മാത്രം.. പോണേൽ പോകട്ടെ എന്നും പറഞ്ഞു വിക്കറ്റ് കളഞ്ഞിട്ട് പോവാൻ അയാൾക്കാവില്ല..കാരണം ഇന്ത്യൻ ടീമിന്റെ കാരണവർ ആണ് അയാൾ..അവസാനം വരെ പൊരുതും.എന്നിട്ടും പറ്റില്ലെന്ന് കണ്ടാൽ തോൽവിയുടെ ആഴം കുറക്കാൻ ശ്രമിക്കും.. മുതിർന്ന താരത്തിന്റെ ഈ പക്വതക്ക് ചില അമൂൽ ബേബികൾ എപ്പോഴോ ഇട്ട പേരാണ് " തുഴച്ചിൽ". ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞു വീഴുമ്പോൾ മറുവശത്ത് നിന്ന് തുഴഞ്ഞു കരകയറ്റാൻ ശ്രമിക്കുകയാണ് അയാൾ. അതെ.. ഇപ്പോഴും അയാൾ തുഴയുകയാണ്.

Dhoni-Troll-1

∙ കൃപൽ ഭാസ്ക്കർ

"Have patience. All things are difficult before they become easy"

സാദി സിറാക്ഷി എന്ന ഇറാനിയൻ എഴുത്തുകാരന്റെ വാക്കുകളാണ്. ആദ്യം തന്നെ പറയട്ടെ, ഇതെഴുതുന്നത് ഞാനായതുകൊണ്ടും എഴുതുന്നത് ധോണിയെപ്പറ്റിയായത് കൊണ്ടും എഴുതുന്നത് അദേഹത്തെ പ്രകീർത്തിച്ചായതുകൊണ്ടും കുറച്ചു പേരെയെങ്കിലും അത്ഭുതപ്പെടുത്താതിരിക്കില്ല. മുകളിൽ പറഞ്ഞ ഉദ്ധരണിയുടെ ഉത്തമ മാതൃകകളിൽ ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഞാൻ കണ്ട ആദ്യം നിൽക്കുന്ന ആൾ ധോണി തന്നെയാണ്. ക്ഷമയും ശാന്തതയും വിജയം കൊണ്ട് വരുമെന്ന് ആരെങ്കിലും മറ്റുള്ളവരോട് പറയുമ്പോൾ തന്റെ വാദത്തെ ന്യായീകരിക്കാൻ ധോണിയയേയും കളിക്കളത്തിൽ ബാറ്റ്സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും പ്രകടിപ്പിച്ച അദേഹത്തിന്റെ അതുല്യമായ ക്ഷമയും ശാന്തതയും അതിൽ നിന്നും വിരിയിച്ചെടുത്ത വിജയങ്ങളും മതിയാകും. ഞാൻ ജീവിതത്തിൽ ഏറെ അനുകരിക്കാൻ ശ്രമിച്ചതാണ് ഈ ക്ഷമയും ശാന്തതയും. പക്ഷേ ഫലം ദയനീയമായ പരാജയമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുക എന്നത് തന്നെ പ്രഷർ കുക്കറിൽ പെട്ട അവസ്ഥയ്ക്കു തുല്യമാണ്.

Dhoni-Troll-5

പെട്ടെന്നു പ്രതികരിക്കുന്ന കോടി കണക്കിനാരാധകരുള്ള ഒരു ടീമിന്റെ നായകനായി അക്ഷോഭ്യനായി തന്റെ മുൻഗാമികളെ ബഹുദൂരം പിന്നിലാക്കിയ ധോണി എന്ന മനുഷ്യനെ ഇതിഹാസമെന്നല്ലാതെ മറ്റൊരു വാക്കില്ല വിശേഷിപ്പിക്കാൻ. സ്കോർ പിന്തുടരുമ്പോൾ ധോണിക്കൊരു ശൈലിയുണ്ട്. ആർക്കും അനുകരിക്കാനാകാത്ത ശൈലി. ആദ്യം ക്രീസിൽ നിലയുറപ്പിക്കുക, അവസരം കിട്ടുമ്പോൾ പ്രഹരിക്കുക, കളി അവസാന ഓവറുകളിലേക്കു നീട്ടുക, സമ്മർദ്ദം പൂർണ്ണമായി പന്തെറിയുന്നയാളുടെ മുകളിലേക്കാക്കുക, അത് മുതലാക്കി കൈക്കരുത്ത് കൊണ്ടു വിജയം നേടുക. അവസാന ഓവറുകളിലേക്ക് കളി നീട്ടുന്ന ധോണിയുടെ ശൈലിയെ എത്ര പേർ വിമർശിച്ചു മുന്നോട്ടു വന്നു. അദ്ദേഹം എത്ര പഴി കേട്ടു. അതിനെല്ലാം മറുപടി അദ്ദേഹം അസാധ്യമെന്നു തോന്നുന്ന വിജയങ്ങളിലൂടെ പലകുറി നൽകി . ഇന്നലത്തെ സ്ഥിതിയും മറിച്ചായിരുന്നില്ല. ധനഞ്ചയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് തകർന്നു പോയ കപ്പലിനെ അക്ഷോഭ്യനായി ധോണി വിജയതീരത്തടുപ്പിച്ചു.

ധോണിയോടൊപ്പം പാർട്ട്നർഷിപ്പുകളിൽ പങ്കാളികളാകുന്നവർ ആവർത്തിച്ചു പറയുന്ന ഒന്നുണ്ട് ധോണിയോടൊപ്പം ബാറ്റ് ചെയ്യുക എന്നത് ഏറെ എളുപ്പമുള്ള കാര്യമാണ് എന്ന്. അതുതന്നെയാവും ഭുവനേശ്വർ കുമാറും ഇന്നലെ ആവർത്തിച്ചിരിക്കുക. കാരണം, കളിയുടെ സമർദ്ദം മുഴുവൻ അദ്ദേഹം ഒറ്റക്ക് തലയിലെടുക്കും. അപകടകാരികളായ ബോളർമാരിൽ നിന്നും വാലറ്റക്കാരെ ധോണി കവർ ചെയ്യുന്ന പോലെ മറ്റാരും ചെയ്യുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ധനഞ്ചയയെ ഇന്നലെ ധോണി നേരിട്ട വിധം തന്നെ ശ്രദ്ധിക്കുക. പരമാവധി ക്രീസിനുള്ളിലേക്കിറങ്ങി പന്തിനെ കുത്തി തിരിയാൻ അനുവദിച്ചശേഷം അതിൽ ബാറ്റു വെക്കുക. ചില പന്തുകൾ കുത്തിയുയരുന്നതിനു മുന്നെ ക്രീസിൽ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കുക. സ്വപ്നതുല്യമായ ഒരു കുതിപ്പിലായിരുന്ന ധനഞ്ചയ ധോണി എന്ന കരിങ്കൽഭിത്തിയിൽ തട്ടി വീഴുകയായിരുന്നു.

പ്രലോഭനങ്ങളുമായി പന്തുകളെത്തുമ്പോൾ വെറുതെ ഡിഫൻഡ് ചെയ്തിട്ട് എത്ര മനോഹരമായിട്ടാണു അദ്ദേഹം ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയത്. ധോണിക്ക് പകരക്കാരനായി ഉയരുന്ന പേരുകൾ തനിക്ക് പകരമാകുമൊ എന്നു തന്നെയാണു അദ്ദേഹം തന്റെ ഇന്നിംഗ്സിലൂടെ ഇന്നലെ ചോദിച്ചത്. ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ധോണിയുടെ ക്ഷമയേയും ശാന്തതേയും പറ്റി പലരും പ്രകീർത്തിച്ചു കൊണ്ടിരിക്കും. താരത്യമങ്ങൾ നടത്തും. അനുകരണങ്ങൾ നടത്തും. കാരണം മറ്റൊരു ധോണി ഇനി ഉണ്ടാവുകയില്ല എന്നതുകൊണ്ടു തന്നെ.

∙ സാരാൻഷ് ഷിനോയ്

ആധികാരികമായ വിജയങ്ങൾ നേടുന്നതൊക്കെ നല്ല കാര്യം തന്നെ. പക്ഷെ, മനഃപൂർവം അല്ലെങ്കിലും അത്തരം വിജയങ്ങളേക്കാൾ ചിലപ്പോൾ ഗുണം ചെയ്യും ഇത്തരം ചില tough matches, as a preparation for the World Cup. For sometimes, failure teaches more than success.

ഇന്നിപ്പോൾ, ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റങ്ങൾ പാളി, എന്നാലും രോഹിത്തിന്റെയും ധവാന്റെയും solid പാർട്ണർഷിപിനു ശേഷം മിഡിൽ ഓർഡറിനെ സമ്മർദ്ദത്തോട് എക്സ്പോസ് ചെയ്തു എന്നുള്ളതാണ്. എല്ലാ മത്സരവും, രോഹിത്തും ധവാനും പിന്നെ കോഹ്‌ലിയും കേറി ഫിനിഷ് ചെയ്തിരുന്നു എങ്കിൽ, അതൊരു pointless preparation ആകുമായിരുന്നു. ഈ സീരീസിൽ ഇങ്ങനെ ഒരു challenging game പ്രതീക്ഷിച്ചിരുന്നില്ല. But wish India face more such pressure games in the upcoming season.

ഇന്നിപ്പോൾ, രോഹിത്ത്-ധവാൻ ഉയർത്തിയ ഫൗണ്ടേഷൻ consolidate ചെയ്യാനോ കോഹ്‌ലിയുടെ പരാജയത്തിൽ വേറെ മുൻനിര ബാറ്റ്‌സ്‌മാന്മാർ ആർക്കും step up ചെയ്യാനോ കഴിഞ്ഞില്ലെങ്കിലും, ഭുവനേശ്വറിലൂടെ ചെറിയൊരു gain ഉണ്ടായി. നാളെ അത് മറ്റൊരാൾ ആകാം. അങ്ങനെ ഇത്തരം മത്സരങ്ങളിൽ ഏറ്റവും നന്നായി റെസ്പോൻഡ് ചെയ്യുന്ന കളിക്കാരെ identify ചെയ്ത് groom ചെയ്യാൻ സാധിക്കും.

Every such gain from such games will finally add up to prepare the team to win games from any situation. Ideally, if every guy in the team takes such opportunities, we would have an unbeatable side.

"രാഹുൽ ആണോ അതോ മനീഷ് പാണ്ഡെ ആണോ" ഇത്തരം പല ചോദ്യങ്ങൾക്കും ഉത്തരം നൽകുക ഇതുപോലുള്ള മത്സരങ്ങളിലെ പരീക്ഷണഘട്ടങ്ങൾ ആയിരിക്കും. ആ ഉത്തരങ്ങൾ ഇന്ത്യൻ ടീമിനെ 2019 World Cup കളിക്കാൻ പോകുന്ന Final Squad-ലേക്ക് നയിക്കും. ഇന്നത്തെ വിജയത്തോട് കൂടി, ഇന്ത്യൻ ഏകദിന നായകന്മാരുടെ പട്ടികയിൽ കോഹ്‌ലി സച്ചിനെ മറികടന്നു ഒരു പടി കൂടി മുന്നേറിയിക്കുക്കയാണ്. 32 മത്സരങ്ങളിൽ കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ 24 വിജയങ്ങൾ നേടിയപ്പോൾ, സച്ചിനു 23 വിജയങ്ങൾ ആണ് 73 മത്സരങ്ങളിൽ.

∙ സന്ദീപ് ദാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ രവി ശാസ്ത്രി അസ്വസ്ഥനായി കാൻഡിയിലെ പല്ലക്കെല്ലേ സ്റ്റേഡിയത്തിൻ്റെ പവിലിയനിൽ ഇരിക്കുകയാണ്. അടുത്തിരിക്കുന്ന ടേബിൾ ഫാൻ ശക്തിയിൽ കറങ്ങുന്നുണ്ടായിരുന്നു.എങ്കിലും ശാസ്ത്രി വിയർത്തിട്ടുണ്ടാവണം.കാരണം അപ്പോൾ ഇന്ത്യൻ ടീം മൈതാനത്ത് നട്ടം തിരിയുകയായിരുന്നു.231 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യ 131/7 എന്ന നിലയിൽ തോൽവി മണക്കുകയായിരുന്നു.

ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അയാൾ ഗ്രൗണ്ടിൽ മധുവിധു ആഘോഷിക്കുകയായിരുന്നു! അയാളൊരു ഓഫ് സ്പിന്നറാണോ ലെഗ് സ്പിന്നറാണോ എന്ന് സംശയം തോന്നിയിരുന്നു. അത്രയുമായിരുന്നു പന്തുകളുടെ വ്യത്യസ്തത! തെറ്റായ ദിശയിൽ തിരിഞ്ഞ ധനഞ്ജയയുടെ വെള്ളപ്പന്തുകൾക്ക് മുമ്പിൽ ഇന്ത്യയുടെ മുൻനിര നിരുപാധികം കീഴടങ്ങിയപ്പോൾ ശ്രീലങ്ക വിജയം സ്വപ്നം കണ്ടു. അവരുടെ ഫീൽഡിങ്ങിൽ ഇരട്ടി ഉത്സാഹം പ്രകടമായി. രോഹിത് ശർമ്മയും ശിഖർ ധവാനും തകർത്താടിയപ്പോൾ നിരാശരായി മൈതാനം വിട്ട കാണികൾ പലരും മടങ്ങിയെത്തി. ശരീരത്തിൽ ഇന്ത്യയുടെ ദേശീയ പതാകയുമായി കളി കാണാനെത്തുന്ന സുധീർകുമാർ നിശബ്ദനായി. സദാസമയം ശബ്ദിക്കാറുള്ള അയാളുടെ ശംഖ് എവിടെയോ മറഞ്ഞു.

പക്ഷേ ക്രീസിൽ ഒരു പഴയ പോരാളിയുണ്ടായിരുന്നു. കാലം അയാളിൽ ചില പോറലുകൾ ഏൽപ്പിച്ചിട്ടുണ്ട്. പ‌ക്ഷേ ഇതുപോലുള്ള സാഹചര്യങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടവനാണ് അയാൾ. ഒരറ്റത്ത് പിടിച്ചു നിൽക്കാൻ ഒരു കൂട്ടാളിയെ കിട്ടിയാൽ ഈ യുദ്ധം അയാൾ ജയിപ്പിച്ചെടുക്കും. ഇതായിരുന്നു കളി കണ്ടിരുന്ന എല്ലാ ഇന്ത്യക്കാരുടെയും പ്രതീക്ഷ. വർഷങ്ങൾ കൊണ്ട് അയാൾ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു വിശ്വാസമാണത്. ആ കളിക്കാരൻ മഹേന്ദ്രസിംഗ് ധോനിയായിരുന്നു.

മറുവശത്ത് ഭുവനേശ്വർ കുമാറിനെ കണ്ടപ്പോൾ ധോനിയുടെ ചിന്തകൾ കുറച്ചു വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചിരിക്കാം. ചൈന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ധോനിയുടെ ഒാർമ്മയിൽ തെളിഞ്ഞിരിക്കാം. അന്ന് കരുത്തരായ ഒാസീസിനെതിരെ നേടിയ ഡബിൾ സെഞ്ച്വറി! അന്നും തനിക്ക് കൂട്ട് ഭുവിയായിരുന്നു. അപ്പോൾ അയാളൊരു അരങ്ങേറ്റക്കാരനായിരുന്നു. അതുകൊണ്ട് അയാളെ നോൺ സ്ട്രൈക്കർ എൻഡിൽ സംരക്ഷിച്ചു നിർത്തിയാണ് അന്ന് കളിച്ചത്. ഭുവിയിലെ ബാറ്റ്സ്മാൻ ഇന്ന് കൂടുതൽ വളർന്നിരിക്കുന്നു. അതുകൊണ്ട് ഈ മാച്ചിൽ അയാൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകണം !

വ്യത്യസ്തമായ ഒരു പാഡ് ധരിച്ചാണ് ധോനി കളിച്ചത്. സമീപനത്തിലും ഉണ്ടായിരുന്നു വ്യത്യസ്തത.സിരിവർദ്ധനയ്ക്കെതിരെ ക്രീസിൽ നിന്ന് ചാടിയിറങ്ങി ബൗണ്ടറി നേടിയെങ്കിലും ഭുവി നന്നായി കളിച്ചുതുടങ്ങിയപ്പോൾ ധോനി സന്തോഷത്തോടെ പിന്തുണക്കാരന്റെ ജോലി ചെയ്തു. ദുഷ്മന്ത ചമീര എന്ന അതിവേഗ പേസ് ബൗളറുടെ ബൗൺസറുകൾ ഭുവി നേരിടുമ്പോൾ ധോനി വിളിച്ചുപറഞ്ഞു-

''ബാക്ക്ഫൂട്ടിൽ കുടുങ്ങിപ്പോവരുത്. ഏതു നിമിഷവും ഒരു യോർക്കർ നിന്നെ തേടിവന്നേക്കാം....''

ഭുവിയ്ക്കെതിരെ ശ്രീലങ്ക നൽകിയ എൽബിഡബ്ല്യൂ റിവ്യൂ നിരസിക്കപ്പെട്ടപ്പോൾ ധോനി ചിരിച്ചു. ''പന്ത് ലെഗ്സൈഡിലേക്കാണ് പോവുന്നത് എന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ? " എന്നൊരു ഭാവം! അതാണ് ധോനിയുടെ പ്രത്യേകത. കളിയും സാഹചര്യവും വായിച്ചെടുക്കാനുള്ള കഴിവ് അപാരമാണ് !

അവർ ഇരുവരും റണ്ണുകൾ ശേഖരിച്ചുകൊണ്ടിരുന്നു. ഭുവി ഒാരോ പന്ത് കഴിയുംതോറും കൂടുതൽ ആത്മവിശ്വാസം ആർജ്ജിക്കുകയായിരുന്നു. അയാളുടെ ബാറ്റിൽനിന്ന് നാലുപാടും ബൗണ്ടറികൾ പാഞ്ഞു. ഇന്ത്യ വിജയക്കൊടി നാട്ടി. ശ്രീലങ്കൻ ക്യാപ്റ്റൻ ഉപുൽ തരംഗയ്ക്ക് എത്ര ശ്രമിച്ചിട്ടും നിരാശ മറച്ചു വെയ്ക്കാനായില്ല. കൈപ്പിടിയിലെത്തിയ വിജയം ഭുവിയും ധോനിയും തട്ടിപ്പറിക്കുകയായിരുന്നു !

ശ്രീലങ്കയ്ക്കെതിരെ ശ്രീലങ്കയിൽ ഉണ്ടാവുന്ന ഏറ്റവും മികച്ച എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇതാണെത്രേ. സ്വന്തം മണ്ണിൽ വാലറ്റത്തെ ക്ഷണനേരം കൊണ്ട് തുടച്ചുനീക്കുന്നതാണ് ശ്രീലങ്കൻ പാരമ്പര്യം. ഇന്ത്യയോട് അത് വിലപ്പോയില്ല. ആ ടീമിന്റെ മിഡിൽ ഒാർഡറിൽ ഒരു കൊടുങ്കാറ്റിലും ഉലയാത്ത ധോനിയുണ്ട് ; ഭുവി എന്ന ധീരനും ബുദ്ധിമാനുമായ ക്രിക്കറ്ററുമുണ്ട് !

മത്സരത്തിനു ശേഷം അധികം താമസിയാതെ കളിക്കാരുമായി ശ്രീലങ്കയുടെ ടീം ബസ് മുന്നോട്ടുകുതിക്കും. ഒരു സീറ്റിൽ ഏറ്റവും നിരാശനായി ലെഫ്റ്റ് ആം സീമർ വിശ്വ ഫെർണാണ്ടോ ഇരിക്കുന്നുണ്ടാവും. അയാൾ ചിന്തിക്കുന്നത് മുപ്പത്തിയഞ്ചാം ഒാവറിനെക്കുറിച്ചാവും. താൻ ധോനിയ്ക്കെതിരെ എറിഞ്ഞ ആ പന്ത്... മുൻ സ്കിപ്പറുടെ കാലുകൾക്കിടയിലൂടെ സഞ്ചരിച്ച് സ്റ്റംമ്പ്സിൽ ചെന്നു തട്ടിയ ആ പന്ത്... എന്നിട്ടും അനങ്ങാതിരുന്ന ആ ബെയിലുകൾ ! അവ അനങ്ങിയിരുന്നുവെങ്കിൽ മിക്കവാറും മത്സരഫലം നേരെ മറിച്ചാവുമായിരുന്നു !

അത്തരം ഭാഗ്യനിമിഷങ്ങളുടെ പിന്തുണ ധോനിയ്ക്ക് പലപ്പോഴും ഉണ്ടാവാറുണ്ട്. പക്ഷേ ഭാഗ്യം ധീരൻമാരെയാണ് തുണയ്ക്കുക. 22 യാർഡ് ഉള്ള പിച്ചിൽ അയാൾ പ്രകടമാക്കുന്ന കരളുറപ്പിനുള്ള പ്രതിഫലമാണ് അത്തരം നിമിഷങ്ങൾ....

∙ ഫെബിൻ വി. തോമസ്

കേദാറിനെയും രാഹുലിനെയും കോഹ്‌ലിക്ക് മുന്നേ ഇറക്കിയത് കാരണമാണ് ഇന്ത്യയ്ക്ക്‌ മുക്കി മൂളി ജയിക്കേണ്ട വന്നത് എന്ന് പലരും അഭിപ്രായം പറയുന്നത് കണ്ടു. അവരൊക്കെ ഇൗ പരമ്പരയുടെ തുടക്കത്തിൽ നടന്ന പത്രമ്മേളനങ്ങൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു. അതിൽ വ്യക്തമായി പറഞ്ഞതാണ് ഇന്ത്യ വേൾഡ് കപ്പിന് വേണ്ടിയുള്ള ഔദ്യോഗിക ഒരുക്കം ഇൗ പരമ്പര മുതൽ ആരംഭിക്കുകയാണ് എന്ന്. വേൾഡ് കപ്പ് ഒരുക്കം എന്ന് പറയുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടിയ 11 കളിക്കാരെ കണ്ടുപിടിക്കുക അവർ ഏതൊക്കെ സ്ഥാനത്ത് കളിക്കാൻ തയ്യാറാണ് എന്നത് കണ്ടുപിടിക്കുക എന്നതൊക്കെ ഉൾപെടുമല്ലോ. ഇന്നലെ 119/1 എന്ന നിലയിൽ നിൽക്കുമ്പോൾ കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും മനസ്സിൽ കൂടെ പോയത് ആ അവസ്ഥയിൽ ബാറ്റിങ് ഓർഡർ പരീക്ഷിക്കാൻ പറ്റിയ സമയമാണ് എന്നായിരിക്കും. ശ്രമിക്കുന്നതിൽ യാതൊരു തെറ്റുമില്ലാത്ത തീരുമാനം. അത് ചെറുതായി കളിയെ ബാധിച്ചെങ്കിലും അതിൽ നിന്നുള്ള പാഠങ്ങൾ ഇന്ത്യൻ ടീമിന് വളരെയേറെ ഗുണകരം ആകുമെന്ന് ഉറപ്പാണ്.