കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോളര്‍ക്കുള്ള യുവേഫ പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. മെസിയേയും ബഫണിനേയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനൊയുടെ പുരസ്കാരനേട്ടം. മികച്ച ഫോര്‍വേഡിനുള്ള പുരസ്കാരവും റൊണാള്‍ഡോ സ്വന്തമാക്കി.
മെസിയേക്കാള്‍, ജിയാന്‍ ലൂയിജി ബഫണിനേക്കാള് പോയ സീസണിലെ കേമന്‍ റൊണാള്‍ഡോ തന്നെയായിരുന്നു. ചോംപ്യന്സ് ലീഗിലെയും ലാലീഗയിലെയും റയല്‍ മഡ്രിഡിന്റെ കിരീട നേട്ടവും ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോറര്‍ പദവിയും മൂന്നാംവട്ടം ക്രിസ്റ്റ്യാനൊയെ പ്ലെയര്‍ ഓഫ് ദ് ഇയറാക്കി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച മുന്നേറ്റക്കാരനും ക്രിസ്റ്റ്യാനൊ തന്നെ.
റയല്‍ മഡ്രിഡ് താരങ്ങള്‍ അടക്കിവാണ പുരസ്കാരദാനചടങ്ങില്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്‍ഡര്‍ക്കുള്ള അവാര്ഡേറ്റുവാങ്ങിയപ്പോള് റയലിന്റെ തന്നെ ലൂക്കാ മോഡ്രിച്ചാണ് മികച്ച മിഡ് ഫീല്‍ഡര്‍ .മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം യുവന്റസിന്റെ ജിയാന്‍ ലൂയിജി ബഫണിന് സ്വന്തമായി. ഡച്ച് താരം ലീക്ക് മാര്‍ട്ടെന്‍സാണ് മികച്ച വനിതാ താരം