സ്വര്‍ണനേട്ടത്തോടെ മോ ഫറ അത്ലറ്റിക്സ് ട്രാക്കിനോട് വിട പറഞ്ഞു. സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിന്റെ 5000 മീറ്ററിലാണ് ഫറ അവസാനമായി മല്‍സരിച്ചത്. പുരുഷന്മാരുടെ 100 മീറ്ററില്‍ ലോക ചാംപ്യന്‍ ജസ്റ്റിന് ഗാറ്റ്ലിന് തോല്‍വി നേരിട്ടു..
ദീര്‍ഘദൂര ഇതിഹാസം അവസാനമായി സിന്തറ്റിക് ട്രാക്കിലിറങ്ങി. സൂറിച്ചിലെ അയ്യായിരം മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ തന്നെ ഓടി തീര്‍ക്കാനാകുമെന്ന് പ്രതീക്ഷയില്‍
ഇഞ്ചോടിഞ്ചെങ്കിലും ഫറക്ക് സ്വന്തമായിരുന്നു സ്വര്‍ണപ്പതക്കം. 13 മിനിറ്റ് 6.05 സെക്കന്‍ഡിലായിരുന്നു ഫറയുടെ നേട്ടം. വേഗരാജാവിനെ കണ്ടെത്താനുള്ള 100 മീറ്റര്‍ വന്‍ അട്ടിമറിക്ക് വേദിയായി.
ലോകചാംപ്യന് ജസ്റ്റിന് ഗാറ്റ്ലിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബ്രിട്ടന്റെ ഉജ്ജാ 9.97 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്.