ഇംഗ്ലീഷ് സ്ട്രൈക്കര്‍ വെയ്ന്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനു വേണ്ടി തുടര്‍ന്നും കളിക്കുമെന്ന് റൂണി വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് റൂണി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 2003ല്‍ ദേശീയ ടീമിലെത്തിയ റൂണിയുടെ പേരിലാണ് ഏറ്റവുമധികം ഗോള്‍ നേടിയ ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡ്. 119 തവണ ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയ റൂണി കഴിഞ്ഞ വര്‍ഷത്തെ യൂറോ കപ്പിലാണ് അവസാനമായി കളിച്ചത്.
Advertisement