ബോക്സിങ് ആരാധകര്‍ക്കു ആവേശമൊരുക്കാന്‍ ഫ്ളോയിഡ് മെയ്വെതര്...മാക്ഗ്രിഗര്‍ ഇടിപ്പൂരം ശനിയാഴ്ച്ച. മാക് ഗ്രിഗറിന്റെ ആദ്യ പ്രഫഷനല്‍ പോരാട്ടമാണിത്. തോല്‍വി അറിയാതെ എത്തുന്ന മെയ്വെതറിന്റെ വായടപ്പിക്കുമെന്നാണ് മാക് ഗ്രിഗറിന്റെ വെല്ലുവിളി.
യു എഫ് സിയിലേയും പ്രഫഷനല്‍ ബോക്സ്ങിലേയും അതികായകര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്നുറപ്പ്. റിങ്ങിലെ 49 മല്സരങ്ങിളിലും പരാജയപ്പെടാതെയാണ് മെയ്വെതര് ലാസ് വെഗാസിലേക്കെത്തുന്നത്. ഈ മല്‍സരം വിജയിച്ചാല്‍ തോല്‍വിയറിയാതെ 49 ബൗട്ടുകള്‍ വിജയിച്ചെന്ന റോക്കി മര്സ്യാനയോടെ റെക്കോര്‍ഡ് ഇടിക്കൂട്ടില്‍ വീഴും.
എതിരാളിയും നിസ്സാരക്കാരനല്ല. 2016 ലെ യു എഫ് സി ലൈറ്റ് വെയ്റ്റ് , വെല്‍റ്റര്‍ വെയ്റ്റ് ചാംപ്യനുമാണ് മാക് ഗ്രിഗര്‍. 24 മല്‍സരങ്ങളില്‍ 21 ഉം വിജയിച്ച ആത്മവിശ്വാസത്തിലാണ് മാക് ഗ്രിഗ്രര് പോരാട്ടത്തിനെത്തുന്നത്. മല്‍സരത്തിനു മുൻപെ വാക് പോരാട്ടത്തിലൂടെ ഇടിയുടെ ആവേശം കൂട്ടുകയാണ് ഇരുതാരങ്ങളും.