2030ലെ ഫുട്ബോള്‍ ലോകപ്പിന് സംയുക്ത ആതിഥേയരാകാനുള്ള ശ്രമങ്ങളുമായി അര്‍ജന്റീനയും യുറഗ്വായും. ഇരുരാജ്യങ്ങളുടേയും ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച നടക്കും. ലോകകപ്പിന്റെ നൂറാംവാര്‍ഷിക പതിപ്പാണ് 2030ല്‍ നടക്കേണ്ടത്.
മറഡോണയും മെസിയും ഫൊര്ലാനും സുവാരസുമെല്ലാം കളിച്ചുവളര്‍ന്ന റൊസാരിയോയുടേയും ലാപാസിന്റെയും തെരുവുകളിലേക്ക് വിശ്വമേള വിരുന്നെത്തുമോ? യൂള്റിമെയുഗവും കടന്ന് ഫുട്ബോള്‍ ലോകകപ്പ് 2030ല്‍ നൂറാംവാര്ഷികത്തിലെത്തുമ്പോള് ഒരുമിച്ച് ആതിഥേയരാവാനുള്ള അവകാശവാദം ഉന്നയിക്കാന്‍ തയാറെടുക്കുകയാണ് അര്‍ജന്റീനയും യുറഗ്വായും.
ഈ നീക്കത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ അടുത്തയാഴ്ച നടത്തും. ലാറ്റിനമേരിക്കന്‍ മോഹങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി ചൈനയും മല്‍സരരംഗത്തുണ്ട്. 1930ന് ശേഷം യുറഗ്വായും 1978ന് ശേഷം അര്‍ജന്റീനയും വിശ്വമേളയ്ക്ക് വേദിയായിട്ടില്ല. 1930ലെ കന്നിലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഇരുടീമുകളും.