ലാ ലീഗ സീസണിലെ ആദ്യ പോരാട്ടത്തില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും ജയം. ബാര്‍സ, റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോയെ തോല്‍പ്പിച്ചാണ് റയല്‍ മഡ്രിഡ് വരവറിയിച്ചത്. ബാര്‍സിലോന ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബാര്‍സ ടീം മല്‍സരത്തിനിറങ്ങിയത്
ജഴ്സിയില്‍ സ്വന്തം പേരിനുപകരം ബാഴ്സിലോന എന്ന് എഴുതിയായിരുന്നു നൂകാംപിലെ മൈതാനത്ത് ബാഴ്സ താരങ്ങള്‍ ഇറങ്ങിയത്. റാംബ്‌ലാസില്‍ ജീവന്‍പൊലിഞ്ഞവുരുട ഓര്‍മകള്‍ക്ക് മുന്നില്‍ അവര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. റിയല്‍ ബെറ്റിസും പതിവില്‍ നിന്ന് വ്യത്സ്തമായി പ്രത്യേകം ജഴ്സിയണിഞ്ഞു.
മെസിയുടെ ഫ്രീ കിക്കില്‍ ഊര്‍ജം ഉള്‍ക്കൊണ്ട മല്‍സരത്തില്‍ റിയല്‍ ബെറ്റിസ് താരം അലിന്‍ ടോസ്കയുടെ വകസെല്‍ഫ് ഗോളായിരുന്നു ആദ്യം. തൊട്ടടുത്ത നിമിഷം ബാഴ്സയുടെ ലീഡുയര്‍ത്തി സെര്‍ജി റോബര്‍ട്ടോ രണ്ടാമത്തെ ഗോളടിച്ചു. തുടര്‍ന്നങ്ങോട്ട് ഗോള്‍ രഹിതമായിരുന്നു മല്‍സരം. മെസിയടക്കമുള്ളവരുടെ ശ്രമങ്ങള്‍ പാഴായി. മല്‍സരം 2-0ന് ബാഴ്സയ്ക്ക് സ്വന്തമായി.
ബാഴ്സിലോന രണ്ടടിച്ചപ്പോള്‍ ഡിപോര്‍ട്ടിവോയെ തകര്‍ത്ത് മൂന്നു ഗോളുകള്‍ വലയ്ക്കുള്ളിലാക്കിയായിരുന്നു റയല്‍ മഡ്രിഡ് വരവറിയിച്ചത്. 20ാം മിനിറ്റില്‍ ഗരെത് ബെയ്ല്‍ ആദ്യ ഗോളിലുടെ റയല്‍ ആരാധകരെ ആവേശം കൊള്ളിച്ചു. 27ാം മിനിറ്റില്‍ കാസിമെരോയുടെ മനോഹരമായ രണ്ടാമത്തെ ഗോള്‍.രണ്ടാം പകുതിയില്‍ ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാമത്തെ ഗോള്‍. ലെവന്റെയാണ് അടുത്ത മല്‍സരത്തില്‍ റയലിന്റെ എതിരാളി. ബാഴസയ്ക്ക് അലാവസാണ് അടുത്ത എതിരാളികള്‍.