ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍17 ഫുട്ബോള്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും. ചരിത്രത്തിലാദ്യമായാണ് പുരുഷ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വനിതാ റഫറിമാരെ ഫിഫ നിയമിക്കുന്നത്. ഏഴ് വനിതാ റഫറിമാര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ ലോകകപ്പിന് വിസിലുയരുമ്പോള്‍ ഫിഫയുടെ ചരിത്രവഴിയിലും ഒരു വേറിട്ട ഏടാകും 2017ലെ അണ്ര17 ലോകകപ്പ്. ഏഴ് വനിതകളാണ് അണ്ടര്‍17 ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 21 റഫറിമാരാണ് ടൂര്‍ണമെന്റിനായി ഇന്ത്യയിലെത്തുന്നത്. വനിതാ റഫറിമാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് ഫിഫ അറിയിച്ചു.
2018ലെ റഷ്യ ലോകപ്പിന് മുമ്പുള്ള പരീക്ഷണ വേദിയായും തീരുമാനത്തെ കാണാം. കഴിഞ്ഞ ഒരുവര്‍ഷമായി പുരുഷന്‍മാര്‍ക്കൊപ്പം തന്നെയാണ് വനിതാ ഒഫീഷ്യലുകള്‍ക്കും ഫിഫ പരിശീലനം നല്‍കിയിരുന്നത്. വേഗതയും കൃത്യതയും കൂട്ടാന്‍ സംയോജിത പരിശീലനക്കളരി ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.