E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കറുപ്പ് എന്റെ അഴക്; കളിയാക്കിയവർക്കെതിരെ അഭിനവ് മുകുന്ദ് രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abhinav-mukund
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിറത്തിലല്ല സൗന്ദര്യം. നിങ്ങളുടെ നിറം ഏതുമായിക്കോട്ടെ, ലക്ഷ്യങ്ങളിലേക്കു മനസ്സുറപ്പിച്ച് ആയാസരഹിതമായി മുന്നോട്ടുപോകാൻ സാധിക്കട്ടെ! – തന്റെ നിറത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പൊങ്ങിമറിയുന്ന അഭിപ്രായങ്ങൾക്കു മറുപടിയുമായി ഇന്ത്യൻ ബാറ്റ്സ്മാൻ അഭിനവ് മുകുന്ദ് രംഗത്ത്. ശ്രീലങ്കയ്ക്ക് എതിരെയുള്ള ആദ്യ ടെസ്റ്റിൽ 81 റൺസ് നേടിയ അഭിനവിന്റെ നിറത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ അധിക്ഷേപങ്ങളുയർന്നിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണു ചെന്നൈ സ്വദേശി അഭിനവ് മുകുന്ദ് ട്വിറ്ററിൽ അഭിപ്രായം കുറിച്ചത്.

ഞാൻ ജനിച്ചതും വളർന്നതും ഇന്ത്യയിൽ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നായ ചെന്നൈയിലാണ്. പകൽനേരം മുഴുവനുമെന്നപോലെ പ്രാക്ടീസ് ചെയ്തതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യൻ ടീമിലെത്താൻ പറ്റിയത്. 15 വയസ്സുമുതൽ ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ യാത്രകൾ ചെയ്യുന്നു. അപ്പോഴൊക്കെ എന്റെ നിറത്തെക്കുറിച്ച് ഒട്ടേറെ അധിക്ഷേപങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ അതു വലിയ വിഷമമുണ്ടാക്കി. പിന്നീട് അതിൽ വലിയ കഥയില്ലെന്നു സ്വയം ബോധ്യമായി. എന്നാൽ, സോഷ്യൽ മീഡിയയുടെ വരവോടെ ആർക്കും എന്തും പറയാമെന്നായി. ഈ അഭിപ്രായ പ്രകടനങ്ങളെ നിലയ്ക്കു നിർത്താൻ എനിക്കു കഴിയുകയുമില്ല. അതിനാലാണ് ഇപ്പോൾ ഇങ്ങനെയൊരു മറുപടിയുമായി രംഗത്തെത്തേണ്ടി വന്നതെന്ന വിശദീകരണത്തോടെയാണ് ഇരുപത്തേഴുകാരനായ ഇടംകൈ ബാറ്റ്സ്മാന്റെ ട്വിറ്റർ കുറിപ്പ്.

അതേസമയം, ഈ അഭിപ്രായപ്രകടനം ഇന്ത്യൻ ടീമിൽ ആരോടുമുള്ള മറുപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യങ്ങളിലെ അധിക്ഷേപങ്ങൾക്കുള്ള മറുപടിയാണിത്.  ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അഭിനവ് അഭ്യർഥിച്ചു. അഭിനവിന്റെ ട്വീറ്റിനു പിന്തുണയുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തിയതോടെ സംഗതി വൈറലായി. വെൽ സെഡ് അഭിനവ് എന്ന ട്വീറ്റുമായി ബംഗാളി ക്രിക്കറ്റർ മനോജ് തിവാരിയും അഭിനവിനെ പിന്തുണച്ചു.