കരിയറിലുടനീളം ലഭിച്ച പിന്തുണയ്ക്ക് ലോകത്തോട് നന്ദിയറിയിച്ച് ഉസൈന്‍ ബോള്‍ട്ടിന്റെ മൊബൈല്‍ വീഡിയോ. അവസാനപോരാട്ടത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ ആരാധകരോട് ക്ഷമാപണം നടത്തി സ്പ്രിന്റ് ഇതിഹാസം.
100 മീറ്റര്‍ ട്രാക്കിനോട് വിടപറഞ്ഞ ബോള്‍ട്ട് ലോകത്തോട് മുഴുവന്‍ നന്ദി രേഖപ്പെടുത്തുകയാണ്. പത്ത് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ലഭിച്ച പിന്തുണയ്ക്ക് നന്ദി. ലണ്ടനിലെ ജനങ്ങളോട് , ജമൈക്കയില്‍ നിന്നെത്തിയവരോട് ബോള്‍ട്ട് സ്വന്തമായി പകര്‍ത്തി വീഡിയോയില്‍ പറയുന്നു. വിജയിക്കാത്തതിന് ആരാധകരോട് ക്ഷമാപണം നടത്തുന്നു ഇതിഹാസതാരം. കാമുകി കാസി ബെന്നെറ്റിനേയും 35 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം .