ഹൈക്കോടതിവിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കരുതെന്നാണ് തന്റെ നിലപാടെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.സി.മാത്യു. എന്നാല്‍ ഇക്കാര്യത്തില്‍ വിനോദ് റായ് അധ്യക്ഷനായ ഭരണസമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും മാത്യു മനോരമന്യൂസിനോട് പറഞ്ഞു. ശ്രീശാന്ത് ഉടന്‍ കേരള ടീമിലെത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബി.വിനോദ് കുമാര്‍. എത്രയും വേഗം ശ്രീശാന്ത് ഇന്ത്യന്‍ ടീമിലെത്തണമെന്നാണ് ആഗ്രഹമെന്നും കെസിഎ പ്രസിഡന്റ് മനോരമന്യൂസിനോട് പറഞ്ഞു.
Advertisement