E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ശ്രീശാന്തിനെതിരെ അച്ചടക്കനടപടിക്ക് തെളിവൊന്നുമില്ലെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീശാന്തിനെതിരെ അച്ചടക്കനടപടിക്ക്  തെളിവൊന്നുമില്ലെന്ന് ഹൈക്കോടതി. സാഹചര്യത്തെളിവുകള്‍ മാത്രമാണ് കേസില്‍ പരിഗണിച്ചതെന്നും കോടതി വിലയിരുത്തി. വിധിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വാതുവയ്പ് നടന്നിരുന്നുവെങ്കില്‍  ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ക്രിക്കറ്റില്‍ വാതുവയ്പുണ്ടെന്നും  അത് തടയാന്‍ ബി.സി.സി.ഐ ശ്രദ്ധാപൂര്‍വം ശ്രമിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്തവിലക്ക് ഹൈക്കോടതി റദ്ദാക്കി. വിലക്കിനാധാരമായ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് നടപടി. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷ നടപ്പാക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വിലക്ക് അസാധുവായതോടെ ശ്രീശാന്തിന് ആഭ്യന്തര, രാജ്യാന്തരമല്‍സരങ്ങളില്‍ കളിക്കുന്നതിനുള്ള തടസം നീങ്ങി. ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് ശ്രീശാന്ത് വിധികേട്ടത്. പുറത്തിറങ്ങിയ താരം ദൈവത്തിനും പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കും നന്ദിപറഞ്ഞു. എത്രയുംവേഗം കേരള ടീമിലെത്തുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.