ചെല്‍സിയെ പെനല്‍ട്ടി ഷൂട്ടൌട്ടില്‍ മറികടന്ന ആഴ്സനലിന് കമ്യൂണിറ്റി ഷീല്‍ഡ് ഫുട്ബോള്‍ കിരീടം. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഷൂട്ടൌട്ടില്‍ 4-1നാണ് ആഴ്സനലിന്റെ ജയം.
വെംബ്ലി സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ വിറപ്പിച്ചു ആഴ്സനല്സംഘം. വിക്ടര്‍ മോസസിന്റെ 46ാം മിനിട്ടിലെ ഗോള്‍ മാത്രമാണ് നീലപ്പടയ്ക്ക് ആഘോഷിക്കാന്‍ ഇട നല്‍കിയത്.
ഷെയദ് കൊളാസിനകിലൂടെ ആഴ്സനല്‍ സമനില പിടിച്ചതോടെ മല്‍സരം പെനല്‍ട്ടി ഷൂട്ടൌട്ടിലേക്ക്. ഗാരി കാഹില്‍ ചെല്‍സിക്കായി ലീഡെടുത്തു. തിയോ വാല്‍ക്കോട്ടും മൊണ്റിയലും ആഴ്സനലിനായി ലക്ഷ്യം കണ്ടു. എന്നാല്‍ അപ്രതീക്ഷിതമായാണ് ചെല്‍സിയുടെ ഗോളി തിബോ കോര്ത്തുവ കിക്കെടുക്കാനെത്തിയത്.
പിന്നീടെത്തിയ ആല്‍വരോ മൊറാട്ടയുടെ ശ്രമവും പുറത്തേക്ക്. ചേംബര്‍ലെയ്നും ജിറൌഡും ആഴ്സനലിനായി സ്കോര്‍ ചെയ്തതോടെ വെംങ്ങറുടെ കുട്ടികള്‍ ആഘോഷം ആരംഭിച്ചു. സീസണിലേക്ക് ആഴ്സനലിന് കിരീടധാരണത്തോടെ ചുവടുവയ്പ്പ്.