ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. കൊളംബൊ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്സിനും 53 റണ്‍സിനും ഇന്ത്യ വിജയിച്ചു. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക 386 റണ്‍സിന് രണ്ടാം ഇന്നിങ്സില്‍ പുറത്തായി. ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തി. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലായി.
ജഡേജയുടേയും അശ്വിന്റേയും കുത്തിത്തിരിച്ച പന്തുകളില്‍ ലങ്ക കറങ്ങിവീണു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്സ് തുടങ്ങി കുശാല്‍ മെന്‍ഡിസിന്റേയും കരുണരത്നയുടേയും സെഞ്ചുറികളില്‍ നല്ല തുടക്കം കിട്ടിയെങ്കിലും ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കയുടെ മധ്യനിരയ്ക്കായില്ല. രണ്ടിന് 209 എന്ന സ്കോറില്‍ നാലാം ദിനം കളി തുടങ്ങിയ ആതിഥേയര്‍ക്ക് ആശ്വസിക്കാന്‍ കരുണരത്്നെയുടെ സെഞ്ചുറി മാത്രം.
പുഷ്പകുമാരയുടെ കുറ്റിയിളക്കി അശ്വിന് തുടക്കമിട്ടു. പിന്നാലെ വരിവരിയായി ലങ്കന്‍ ബാറ്റ്സ്മാന്മാരുടെ മടക്കം. 141 റണ്‍സെടുത്ത കരുണരത്നയെ ജഡേജ മടക്കി.
ജഡേജ അഞ്ചും അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വീതവും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സില്‍ 70 റണ്‍സും രണ്ടു വിക്കറ്റും നേടിയ ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്. ശ്രീലങ്കയില്‍ തുടര്‍ച്ചയായ രണ്ടുടെസ്റ്റ് പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്ലി. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാമത്തെ ടെസ്റ്റ് പരമ്പരവിജയവും