കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സിന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിങ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ലങ്കയെ ഫോളോ ഓണിലേക്ക് തള്ളിവിട്ടത്
അര്ധസെഞ്ചുറു നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുടെ പ്രതിരോധം മാറ്റിനിര്‍ത്തിയാല്‍ സമ്പൂര്‍ണ പരാജയമായിരുന്നു ലങ്കന്‍ ബാറ്റിങ്നിര. അഞ്ച് വിക്കറ്റുമായി അശ്വിനും 2 വീതം പോക്കറ്റിലാക്കി ജഡേജയും ഷമിയും ലങ്കയെ 183ലേക്കൊതുക്കി.
439 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡെടുത്ത ഇന്ത്യ ലങ്കയോട് ബാറ്റിങ് തുടരാന്‍ ആവശ്യപ്പെട്ടു. ഉപുല്‍ തരംഗയെ ആദ്യം തന്നെ നഷ്ടമായപ്പോള്‍ വീണ്ടുമൊരു തകര്‍ച്ച പ്രതീക്ഷച്ചു. എന്നാല്‍ കുശാല്‍ മെന്ഡഡിസും കരുണരത്നയും 191 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ലങ്കയ്ക്ക് പിടിവള്ളിയായി.