ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് കുതിപ്പ് തുടങ്ങി. പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ 10.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് സെമിയിലേക്ക് യോഗ്യതനേടി. പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങല് അവിസ്മരണീയമാക്കി.
ട്രാക്കിനോട് വിടപറയും മുന്‍പുള്ള മിന്നല്‍ ബോള്‍ട്ടിന്റെ ആദ്യ കുതിപ്പ് അതായിരുന്നു ലണ്ടനിലെ കാണികളെ മാത്രമല്ല ലോക കായികപ്രേമികളേയും ആവേശം കൊള്ളിച്ച് ബോള്‍ട്ട് 10.07 സെക്കന്റില്‍ 100 മീറ്ററിന്റെ പ്രാഥമിക റൗണ്ട് കടന്നു. ജമൈക്കയുടെ തന്നെ ജൂലിയന്‍ ഫോര്‍ട്, അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന് ഗാട്ലിന്, ക്രിസ്റ്റ്യന്‍ കോള്മാന് എന്നിവരും ഹീറ്റ്സില്‍ ജേതാക്കളായി ബോള്‍ട്ടിനൊപ്പം സെമിയിലെത്തി. മൂന്നാം ഹീറ്റ്സില്‍ മല്‍സരിച്ച ജൂലിയന്‍ ഫോര്‍ട്ടിന്റേതാണ് മികച്ച സമയം. 9.99 സെക്കന്റ്.
വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. 10000 മീറ്റല്‍ ഹാട്രിക് സ്വര്‍ണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി. മീറ്റിലെ മികച്ച സമയമായിരുന്നു ഫറേയുടേത്. മല്‍സരശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഫറെയുടെ വാക്കുകള്‍ മുറിഞ്ഞു