വിരാട് കോഹ്‌ലിയുടെ നേതൃപാടവത്തെ പുകഴ്ത്തി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. മഹാരഥന്‍മാരായ ക്യാപ്റ്റന്‍മാരുടെ പട്ടികയിലേക്കാണ് കോഹ്‌ലി വളരുന്നതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം കൊളംബോയില്‍ പരിശീലനം നടത്തി. നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്
മൂന്ന് ദിവസത്തെ ചെറുഇടവേളയ്ക്കും ആഘോഷത്തിനുമെല്ലാം വിരാമമിട്ട് ഇന്ത്യന്‍ സംഘം വീണ്ടും പരിശീലനത്തിന്റെ പിച്ചിലേക്ക് കടന്നു. ആദ്യടെസ്റ്റിലെ അതിഗംഭീര ജയം തുടരണം. കൊളംബോയിലും വിജയം നേടാനായാല്‍ അവസാന മല്‍സരം വരെ കാക്കാതെ പരമ്പര സ്വന്തമാക്കാം. നയിക്കാന്‍ നല്ലൊരു ക്യാപ്റ്റനുള്ളപ്പോള്‍ എന്തിന് ടെന്‍ഷനെന്നാണ് പരിശീലകന്റെ ചോദ്യം. ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയിലേക്കാണ് കോഹ്‌ലി കടക്കുന്നതെന്ന് ശാസ്ത്രി
ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ സമഗ്ര മേഖലകളിലും പിന്തള്ളിയാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലിന്റെ മടങ്ങിവരവ് ആത്മവിശ്വാസം കൂട്ടുമ്പോള്‍ത്തന്നെ രംഗണാ ഹെരാത്തിന്റെ പരുക്ക് ശ്രീലങ്കയ്ക്ക് ആശങ്കയാവുന്നു. ഇന്ത്യയാകട്ടെ രാഹുലിനെ ഉള്‍പ്പെടുത്താന്‍ ആരെ ഒഴിവാക്കുമെന്ന തലവേദനയിലും. അന്‍പതാം ടെസ്റ്റ് മല്‍സരത്തിനിറങ്ങുന്ന ചേതേശ്വര്‍ പൂജാര മികച്ചൊരു പ്രകടനം ലക്ഷ്യംവയ്ക്കുന്നു