ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സിറ്റീപ്പിള് ചേയ്സ് താരം സുധാസിങിനെ പങ്കെടുപ്പിക്കില്ല. പി.യു ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയത് വിവാദമായ സാഹചര്യത്തിലാണ് അവസാന നിമിഷം ടീമില്‍ ഇടം പിടിച്ച സുധാസിങ്ങിനെ മല്സരിപ്പിക്കേണ്ടന്ന് അത്ലറ്റിക് ഫെഡറേഷന് തീരുമാനിച്ചത്. അതേസമയം തന്റെ അറിവില്ലാതെയാണ് ലോക മീറ്റിനുള്ള അന്തിമപട്ടിക അയച്ചതെന്ന് സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവ പറഞ്ഞു
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ചിത്രയെ ഒഴിവാക്കുകയും സുധാസിങ് ലോക അത്ലറ്റിക് ചാംപ്യന്‍ ഷിപ്പിനുള്ള ടീമില്‍ അവസാന നിമിഷം കടന്ന് കൂടുകയും ചെയ്തത് വിവാദമായിരുന്നു.രാജ്യാന്തര ഫെഡറേഷന് പുറത്തിറക്കിയ അവസാന പട്ടികയിലാണ് സുധാ സിങ് സ്ഥാനം പിടിച്ചത്. എന്നാല്‍ സമാന യോഗ്യതയുള്ള ചിത്രയെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ഫെഡറേഷന്റെ ഇരട്ടത്താപ്പാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു, ഇതിനെ തുടര്‍ന്നാണ് സുധാസിങിനെ ലണ്ടനിലേക്കയക്കെണ്ടെന്ന് എ.എഫ്.ഐ തീരുമാനിച്ചത്.
അതേ സമയം ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ രണ്‍ധാവ രംഗത്തെത്തി. ലോക അത്ലറ്റിക് മീറ്റിനുള്ള താരങ്ങളുടെ അന്തിമ പട്ടിക തന്നെക്കാണിച്ചില്ലെന്ന് രണ്‍ധാവ പറഞ്ഞു.ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയവരെയെല്ലാം ലണ്ടനിലേക്കയക്കണമെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍ ഇതിനെ ഫെഡറേഷന് പ്രസിഡന്റ് സുമാരിവാല ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തു.
സുധാസിങ്ങിനെ പേര് എന്‍ട്രിലിസ്റ്റില്‍ ഉള്പ്പെട്ടക് എങ്ങെനെയെന്നറിയില്ല. ചിത്ര ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ജേതാക്കളെ ഒഴിവാക്കിയ കാര്യം അന്തിമ പട്ടിക പുറത്ത് വന്നശേഷമാണ് അറിഞ്ഞതെന്നും രണ്‍ധാവ വ്യക്തമാക്കി. ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നതായിസുധാസിങ് പറഞ്ഞതും വിവാദമായി.ഫെഡറേഷനിലെ ചില ആളുകള്‍ സുധാസിങിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.