E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

റെക്കോർഡ് തുകയ്ക്ക് നെയ്മർ ബാർസ വിടുന്നു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

neymar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഭ്യൂഹങ്ങൾ ഒടുവിൽ ഗോളടിച്ചേക്കും! സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്നു ബ്രസീൽ താരം നെയ്മർ ഫ്രഞ്ച് ലീഗ് വൺ ക്ലബ് പാരിസ് സെന്റ് ജർമെയ്നിലേക്കു (പിഎസ്ജി) കൂടുമാറിയേക്കുമെന്ന സൂചനകൾ യാഥാർഥ്യമാകുന്നു. നിലവിൽ ബാർസയുമായി കരാറുള്ള നെയ്മർക്കായി 25.6 കോടി യുഎസ് ഡോളർ (ഏകദേശം 1641 കോടി രൂപ) റിലീസ് ക്ലോസ് നൽകാൻ പിഎസ്ജി തയാറാണെന്നാണു വിവരം.

കരാർ കാലാവധി തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കിൽ കളിക്കാരനോ, വാങ്ങുന്ന ക്ലബ്ബോ നൽകേണ്ട തുകയാണു റിലീസ് ക്ലോസ്. കഴിഞ്ഞ സീസണിൽ ഫ്ര‍ഞ്ച് താരം പോൾ പോഗ്ബയെ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ച ഏജന്റ് തന്നെയാണു ‘നെയ്മർ ഡീലിനു’ പിന്നിലും ചരടുവലിക്കുന്നതെന്നാണു സൂചന. നെയ്മറുടെ കരിയറിനും ഭാവിക്കും നല്ലത് ബാർസിലോനയിൽ തുടരുന്നതാണെന്നു താരത്തെയും പിതാവിനെയും ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇപ്പോള്‍ യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാർസ ടീമിലുള്ള നെയ്മറുടെ മനസ്സുമാറ്റത്തിനു സഹതാരങ്ങളും ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതോടെ, നെയ്മർക്കു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമവും ബാർസിലോന ആരംഭിച്ചു. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ അർജന്റീന താരം പൗളോ ഡൈബാലയെ കളത്തിലെത്തിക്കാനാണു നീക്കം.

അഞ്ചുവർഷം മുൻപ് 427 കോടി രൂപ

ബ്രസീൽ ക്ലബ് സാന്റോസിൽനിന്ന് 2013 മേയിൽ നെയ്മർ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂൺ 2018 വരെ അഞ്ചുവർഷത്തേക്കുള്ള കരാറിലാണ് നെയ്മർ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോൾ 1641 കോടി രൂപയായി വർധിച്ചത്.

നെയ്മർ ഗോളടിച്ചു; ബാർസയ്ക്കു ജയം

വാഷിങ്ടൺ ∙ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നെയ്മറുടെ ഗോളിൽ ബാർസിലോനയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഏകഗോൾ വിജയം (1–0). റയൽ മഡ്രിഡിനെ 4–1നു തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി കരുത്തു തെളിയിച്ചു. ഇന്റർമിലാൻ 2–0ന് ബയൺ മ്യൂനിക്കിനെ തോൽപിച്ചു. യുവന്റസ് 3–2ന് പാരിസ് സെന്റ് ജർമെയ്നെയും തോൽപിച്ചു.

പ്രീ സീസൺ പ്രദർശന ടൂർണമെന്റിലെ മൂന്നു കളികൾക്കിടെ ബാർസയ്ക്കുവേണ്ടി നെയ്മറുടെ രണ്ടാമത്തെ ഗോളാണിത്. 31–ാം മിനിറ്റിൽ പെനൽറ്റി ഏരിയയിൽനിന്ന് പന്ത് നെയ്മർ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

93,000 പേർ കളി കണ്ട ലോസ് ആഞ്ചലസ് മെമ്മോറിയൽ കൊളോസിയം സ്റ്റേഡിയത്തിൽ നിക്കോളാസ് ഒട്ടമെൻഡി, റഹിം സ്റ്റെർലിങ്, ജോൺ സ്റ്റോൺസ്, ബീഹിം ദിയസ് എന്നിവരുടെ ഗോളിലാണു മാഞ്ചസ്റ്റർ സിറ്റി ജയിച്ചത്. റയലിന്റെ ഒരേയൊരു ഗോൾ 90–ാം മിനിറ്റിൽ ഓസ്കർ നേടി. ഏഡറിന്റെ രണ്ടുഗോളുകൾ (8,30) ഇന്റർമിലാനു ബയൺ മ്യൂനിക്കിനുമേൽ വിജയമൊരുക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :