ഗോള്ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 559 റണ്‍സെടുത്തിട്ടുണ്ട്. ശ്രീലങ്കയില്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിമിന്നിങ്സില് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലു വിക്കറ്റുകളാണ് ഇന്ത്യയ്ക്കിന്ന് നഷ്ടമായത്. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 47 റണ്‍സെടുത്ത അശ്വിനേയും 15 റണ്‍സെടുത്ത രവീന്ദ്ര ജഡേജയേയും നുവാന്‍ പ്രദീപ് പുറത്താക്കി. ഇതോടെ മല്‍സരത്തില്‍ പ്രദീപിന്റെ വിക്കറ്റ് നേട്ടം ആറായി. അജിങ്ക്യ രഹാനെ 57ഉം വൃദ്ധിമാന്‍ സാഹ 16 റണ്‍സെടുത്തും മടങ്ങി.
Advertisement