ചാംപ്യന്‍സ് കപ്പ് ഫുട്ബോളില്‍ റയല്‍ മഡ്രിഡിനെ 4-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയലിനെതിരെ രണ്ടാംപകുതിയിലാണ് സിറ്റി നാലു ഗോളുകളും നേടിയത്. ഒട്ടാമെന്‍ഡിയുടെ ഗോളില്‍ അക്കൗണ്ട് തുറന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി റഹിം സ്റ്റെര്‍ലിങ്ങും ജോണ്‍ സ്റ്റോണ്‍സും ബ്രാഹിം ഡയസും സ്കോര്‍ ചെയ്തു. ഒസ്കറാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Advertisement