ലോകകപ്പിൽ വനിതാ ക്രിക്കറ്റ് ടീമിനായി ഇന്ത്യയൊട്ടാകെ കൈയ്യടിച്ചെങ്കിലും ശമ്പളക്കാര്യത്തിൽ ബിസിസിഐ അവർക്കു നേരെ ഇതുവരെ കൈ തുറന്നിട്ടില്ല. പുരുഷ ക്രിക്കറ്റ് ടീമിന് ഈ വർഷം പുതിയ കരാറും പ്രതിഫലവർധനയും പ്രഖ്യാപിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ ബിസിസിഐ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. 2015ൽ നിലവിൽ വന്ന കരാർ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.
അതു പ്രകാരം ക്യാപ്റ്റൻ മിതാലി രാജിന് വാർഷിക നിലനിർത്തൽ തുകയായി ലഭിക്കുന്നത് 15 ലക്ഷം രൂപ. പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് പുതിയ കരാർ പ്രകാരം ലഭിക്കുന്നതോ– രണ്ടു കോടി രൂപ! പുരുഷ–വനിതാ ടീം താരതമ്യം ഇങ്ങനെ: