E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചിത്രയെ ഒഴിവാക്കിയതില്‍ കായികമന്ത്രാലയം വിശദീകരണം തേടി, നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര കായികമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക അത‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി അത്‌ലീറ്റ് പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ കായികമന്ത്രാലയം വിശദീകരണം തേടി. ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്രകായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. ടീമില്‍ നിന്ന് തഴഞ്ഞതില്‍ ദുഃഖവും നിരാശയുമുണ്ട് എന്നായിരുന്നു മനോരമ ന്യൂസിനോട് ചിത്രയുടെ പ്രതികരണം. 

അര്‍ഹതയുണ്ടായിട്ടും ചിത്രയ്ക്ക് അവസരം നിഷേധിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഫലംകാണുന്നു. ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്ന് എം.ബി.രാജേഷ് എംപിയുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര കായികമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യത്തെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. അവസരം ലനിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാനായിരുന്നു ചിത്രയുടെ തീരുമാനം. ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയും ദുഃഖവുമുണ്ടെന്ന് ഊട്ടിയിലെ ക്യാംപിലുള്ള ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു 

അത്‌ലറ്റിക് ഫെ‍ഡറേഷന്റെഭാഗമായ പ്രമുഖ മലയാളികളാരും ചിത്രയ്ക്കായി ശബ്ദമുയര്‍ത്തിയിട്ടില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍.എസ്.സിജിന്‍. ചിത്രയെ ഒഴിവാക്കിയ തീരുമാനം പ്രതിഷേധാര്‍ഹമെന്നും ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് നടപടിയെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ഓഗസ്റ്റ് നാലുമുതല്‍ 13 വരെ ലണ്ടനിലാണ് ലോകചാംപ്യന്‍ഷിപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :