E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളിതാരം പി.യു.ചിത്രയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കായികമന്ത്രി എ.സി.മൊയ്തീന്‍ കേന്ദ്രകായിക മന്ത്രി വിജയ് ഗോയലിന് കത്തെഴുതി. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയെങ്കിലും സീസണില്‍ മോശം പ്രകടനമാണെന്ന വിശദീകരണം നല്‍കിയാണ് അത്ലറ്റിക് ഫെഡറേഷന്‍ ചിത്രയുടെ അവസരം നിഷേധിച്ചത് 

ഭുവനേശ്വറില്‍ ഏഷ്യയെ വിസ്മയിപ്പിച്ച് സ്വര്‍ണം നേടിയപ്പോള്‍ ചിത്രയ്ക്ക് ഒരു പേര് വീണു. ''ദീര്‍ഘദൂരങ്ങളിലെ ഏഷ്യന്‍ രാജ്ഞി''. അന്ന് കയ്യടിച്ചവര്‍ ഇന്ന് പുറംതിരിഞ്ഞു നില്‍ക്കുന്നു. ലോകചാംപ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതിന് അത്ലറ്റിക് ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണമാണ് ലോകറാങ്കിങില്‍ ഏറെ പിന്നിലായതിനാല്‍ ചിത്രയ്ക്ക് മെഡല്‍ സാധ്യതയില്ല. 23അംഗ ടീമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ എത്രപേര്‍ക്ക് മെഡല്‍ സാധ്യതയുണ്ടെന്ന് ചോദിച്ചാല്‍ ഫെഡറേഷന് ഉത്തരംമുട്ടും. ഇതുവരെ നടന്ന പതിനഞ്ച് ലോകചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യയുടെ ഒരേയൊരു നേട്ടം 

2003ലെ അഞ്ജു ബോബി ജോര്‍ജിന്‍റെ വെങ്കലം മാത്രം. മെഡല്‍നേട്ടത്തേക്കാളുപരി രാജ്യാന്തരവേദിയിലെ മല്‍സരപരിചയമെന്ന അവസരമാണ് ഭാവിപ്രതീക്ഷയായ ഈ 22കാരിക്ക് നിഷേധിക്കുന്നത്. അഞ്ജുവും പി.ടി.ഉഷയും രാധാകൃഷ്ണന്‍ നായരും പരിശീലകരുടെ വേഷത്തിലും ടോണി ഡാനിയേല്‍ 

മാനെജരായും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിലാണ് ഒരു മലയാളി അത്ലീറ്റിന് ഇങ്ങനെയരു അവസരനിഷേധമെന്നതാണ് ശ്രദ്ധേയം. ടീം സിലക്ഷനില്‍ സ്വാധീനമുള്ളവരുണ്ടെങ്കിലും പാലക്കാട് മുണ്ടൂരില്‍ നിന്നുള്ള ഈ സാധാരണക്കാരിക്കായി ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നതാണ് വാസ്തവം. 

അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കായികമന്ത്രി എ.സി.മൊയ്തീന്‍ കേന്ദ്രമന്ത്രാലയത്തിനും അത്ലറ്റിക് അസോസിയേഷന്‍, ദേശീയ ഫെഡറേഷനും കത്തയച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :