റയല്‍ മഡ്രിഡ് വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിനൊപ്പം ഇനിയും നിരവധി കിരീടങ്ങള്‍ നേടാനുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജെര്‍മെയ്നിലേക്ക് റൊണാള്‍ഡോ മാറിയേക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. 32കാരനായ റൊണാള്‍ഡോയ്ക്ക് റയല്‍ മഡ്രിഡില്‍ നാലു വര്‍ഷത്തെ കരാര്‍ കൂടി അവശേഷിക്കുന്നുണ്ട്.
Advertisement