E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ടീം ഫെഡറർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Mirka-federar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു മിനി ബസിൽ കൊള്ളുന്ന ആൾക്കാരുമായിട്ടാണ് റോജർ ഫെഡററിന്റെ ടെന്നിസ് യാത്രകൾ. മാതാപിതാക്കൾ, ഭാര്യ, നാലു മക്കൾ, മക്കളുടെ കാര്യങ്ങൾ നോക്കേണ്ട ആയമാരും അധ്യാപകരും, പിന്നെ ഫെഡററുടെ ടെന്നിസ് സംഘവും. അതിൽ മാനേജരുണ്ട്, കോച്ചുണ്ട്, ഫിറ്റ്നസ് ട്രെയിനറും ഫിസിയോ തെറപ്പിസ്റ്റും ഉണ്ട്. ചിലപ്പോൾ ഇവരുടെ കുടുംബങ്ങളും കൂടെ കാണും. വിംബിൾഡൺ സമയത്ത് എല്ലാ വർഷവും ലണ്ടനിൽ അടുത്തടുത്തുള്ള രണ്ടു വീടുകളാണ് ഫെഡറർ വാടകയ്ക്ക് എടുക്കുക. ഒന്നിൽ ഫെഡറർ കുടുംബവുമായി ബന്ധപ്പെട്ടവർ, അടുത്തത് ഫെഡററുടെ പരിശീലക ടീമിന്. ഭക്ഷണവും വിനോദങ്ങളും ഒക്കെ എല്ലാവരും ഒരുമിച്ചുതന്നെ.

ചില അപ്രധാന ടൂർണമെന്റുകളിൽ ആദ്യ റൗണ്ടുകളിൽ തന്നെ പുറത്തായി മടങ്ങുന്ന ഫെഡറർക്ക് എന്തുപറ്റിയെന്ന് ആലോചിക്കുന്നവരുണ്ടാകാം. ഫുൾ ടീം കൂടെയുണ്ടോ, എങ്കിൽ ഒരു സെമിഫൈനൽ ഒക്കെ എത്തിയിട്ടേ മടങ്ങൂ എന്നതാണ് ലൈൻ. കുടുംബവും ടീമും കൂടെയില്ലെങ്കിൽ, നേരത്തേ പുറത്തായേക്കാം എന്നതാണ് റോജറിന്റെ വിശ്വാസം.

കിരീടങ്ങളിൽ മുത്തമിടാനുള്ള അവസാന പോയിന്റ് നേടിക്കഴിഞ്ഞാൽ വികാരങ്ങൾക്ക് പലവിധത്തിൽ കീഴ്‌പ്പെടുന്നതാണ് ഫെഡററുടെ പതിവ്. എന്നാൽ ഇത്തവണ വിംബിൾഡണിലെ തന്റെ എട്ടാം വിജയം കഴിഞ്ഞു കണ്ടത് മറ്റൊരു ഫെഡററെ. കോർട്ടിൽ മുട്ടുകുത്തിവീണ് ആനന്ദാശ്രു പൊഴിച്ചുള്ള ആഹ്ലാദപ്രകടനം നടത്താതെ, എതിരാളി മാരിൻ സിലിച്ചിനെ കാത്തുനിർത്താതെ കൈകൊടുത്തു. പ്രേക്ഷകർക്കു നേരെയും തന്റെ ബോക്‌സിലേക്കും നോക്കി കൈവീശികാണിച്ചു നന്ദിപറഞ്ഞു. പിന്നെ പ്ലെയറുടെ ഇരിപ്പിടത്തിലേക്കു പോയി.

ഒരു സെറ്റുപോലും കൈവിടാതെ ഗ്രാൻസ്‌ലാമിലെ 19 കിരീടങ്ങൾ എന്ന അപൂർവ നേട്ടത്തിലേക്കെത്തിയ അനായാസതയുടെ സമ്മർദക്കുറവുകൊണ്ടായിരിക്കും ഈ മാറ്റമെന്ന് ഏവരും ഏതാണ്ട് ഉറപ്പിച്ചപ്പോൾ, ദാ വരുന്നു ഫെഡററുടെ ലേറ്റ് എൻട്രി. വികാരത്തള്ളിച്ചകൊണ്ടു കണ്ണുനീർ കുടുകുടെ ഒഴുകി.

ഫെഡറർ കളിക്കുമ്പോൾ വിംബിൾഡൺ സ്റ്റേഡിയത്തിന്റെ പിന്നാമ്പുറത്തുള്ള പ്ലെയേഴ്‌സ് റൂമിലായിരുന്നു ഫെഡററുടെ എട്ടും, മൂന്നും വയസ്സ് വീതമുള്ള രണ്ടു സെറ്റ് ഇരട്ടക്കുട്ടികൾ. കിരീടം ഉറപ്പാക്കിയ ശേഷമായിരുന്നു പ്ലെയേഴ്‌സ് ബോക്സിലേക്ക് വരാൻ നാലു പേർക്കും നിർദേശം കിട്ടിയത്. ഫൈനലിന്റെ എല്ലാ സമ്മർദവും കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് ഫെഡറർ അതു കണ്ടത്. സ്റ്റേഡിയത്തിൽ തന്റെ നാലു മക്കൾ. അവർ തന്നെ കൈവീശിക്കാണിക്കുന്നു. പിന്നെ താമസിച്ചില്ല. വിശേഷ സമയങ്ങളിലെ പ്രശസ്‌തമായ കണ്ണുനീർ പിന്നെയും അണപൊട്ടി ഒഴുകി.

team-federer

ഫെഡററുടെ ടീമിൽ ആരൊക്കെ?

ടെന്നിസ് കോർട്ടിലെ ഫെഡററുടെ ബോക്‌സ് എപ്പോഴും ഫുൾ ആയിരിക്കും. കളി എഴുത്തുകാർ ഫെഡററെ കുറിച്ച് ഇതിഹാസമെന്നോ, ക്ലാസിക്കെന്നോ എന്തുവേണമെങ്കിലും എഴുതട്ടെ, അവർ വർണിക്കുന്ന തലത്തിലേക്ക് ഉയരാൻ ഫെഡറർക്ക് കരുത്താവുന്നത് വീട്ടുകാരുടെയും തന്റെ പ്രിയ സുഹൃത്തുക്കളുടെയും ഇടയിൽ കഴിയുന്നത്ര ചെലവഴിച്ച്, അതിൽ നിന്നു കണ്ടെത്തുന്ന വല്ലാത്തൊരു ഊർജമാണ്. കോർട്ടിന്റെ ഒരറ്റത്ത് ഏകനായി നിൽക്കുന്ന ഫെഡററിലേക്ക്, എനർജി വരുന്ന ബോക്‌സിലുള്ളത് (ചിത്രം നോക്കുക) ആരൊക്കെയെന്ന് നോക്കാം.

1. അച്ഛൻ റോബർട്: ഫെഡററുടെ ബോക്‌സിന്റെ ഇടത്തെ അറ്റത്തെ സീറ്റിൽ വേറെ ആരും ഇരിക്കാൻ നോക്കണ്ട. എഴുപതുകാരനായ പിതാവ് അവിടെയേ ഇരിക്കൂ. മകന്റെ ബോക്‌സിൽ തന്നെ സപ്പോർട്ട് ചെയ്യുന്നവർ അധികം ഇല്ലെന്നു കണ്ടാണ്, ഇടതുവശത്തെ മൂലയ്ക്ക് സ്വയം ഒതുങ്ങിക്കൂടുന്നത് പതിവാക്കിയത്. മകനെ ഏറ്റവുമധികം വിമർശിക്കുന്നതും, വളരെ കുറച്ചുമാത്രം കൈ അടിച്ചോ, എഴുന്നേറ്റു നിന്നോ പ്രോത്സാഹിപ്പിക്കുന്നതോ ആണു ശീലം. 19 ഗ്രാൻസ്‌ലാം നേടിയിട്ടും മകന്റെ കളിയിൽ ഒരിക്കലും തൃപ്തനല്ല കക്ഷി. മകനെ ഒരു പ്രഫഷനൽ ടെന്നിസ് താരമാക്കാൻ റോജറുടെ ചെറുപ്പകാലത്തു പ്രതിവർഷം 30000 സ്വിസ് ഫ്രാങ്ക് വരെ ചെലവാക്കിയിട്ടുണ്ട്. മകൻ ടെന്നിസിൽ പച്ചപിടിച്ചിരുന്നില്ലെങ്കിൽ, ഒരു ഫുട്‍ബോൾ താരമാക്കാനായിരുന്നു അപ്പന്റെ പ്ലാൻ. മകന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്. സ്കീയിങ്ങിന് രണ്ടുപേരും കൂടി ഒരുമിച്ചാണ് പോക്ക്.

2. ടോണി ഗോഡ് സിക്: 2005 മുതൽ ഫെഡററുടെ മാനേജർ. രണ്ടുവട്ടം ഗ്രാൻസ്‌ലാം നേടിയിട്ടുള്ള മുൻ ടെന്നിസ് താരം മേരി ജോ ഫെർണാണ്ടസാണ് ഭാര്യ. ഫെഡററുടെ ബിസിനസ് കാര്യങ്ങൾ നോക്കുന്നത് ഇദ്ദേഹമാണ്.

3. ഇവാൻ ലിജുബിസിച്: ഫെഡററുടെ രണ്ടു പരിശീലകരിൽ ഒരാളാണ്, സീഡിങ്ങിൽ മൂന്നാമതു വരെ എത്തിയിട്ടുള്ള ഈ ക്രൊയേഷ്യക്കാരൻ. ഫെഡററിന് ചേരുന്ന സ്വഭാവം. ബഹളങ്ങൾ ഒട്ടുമേയില്ല. ഇന്റർവ്യൂകൾ നൽകുന്നത് വളരെ അപൂർവം.

4. അമ്മ ലിനറ്റ്: മകൻ കളിക്കുമ്പോൾ ഭർത്താവ് റോബർട്ടുമായി ഒരിക്കലും അടുത്തിരിക്കില്ല. തെറ്റിദ്ധരിക്കരുത്, മകനെ വിമർശിക്കുന്ന അപ്പന്റെ അടുത്തിരുന്ന് നിയന്ത്രണം വിട്ടുപോകുമോ എന്നുള്ള ഒരമ്മയുടെ മുൻ അനുഭവംവച്ചുള്ള മുൻകരുതലാണിത്. റോജർ ഫെഡറർ ഫൗണ്ടേഷൻ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ചുക്കാൻ ദക്ഷിണ ആഫ്രിക്കയിൽ ജനിച്ച മാതാവിനാണ്.

5. നിക്കൊളാസും (12), ഇസബെല്ലാ മരിയയും (16): ഫെഡററുടെ മാനേജർ ഗോഡ് സിക്കിന്റെയും, മേരി ജോ ഫെർണാണ്ടസിന്റെയും മക്കൾ. അവധിക്കാലമാണെങ്കിൽ ഉറപ്പായിട്ടും കൂടെയുണ്ടാവും ഈ കട്ട ഫാൻസ്‌.

6. മില റോസും, ചാർലെൻ റിവയും: ഫെഡററുടെ പവർ എൻജിനായ ‘മൈ ഗേൾസ്’.

7. ലെയോയും, ലെനാർട്ടും: തന്റെ ‘ബോയ്‌സ്’ അവരുടെ കളിസാധനങ്ങൾകൊണ്ട് ഓസ്‌ട്രേലിയൻ ഓപ്പണിൽ കിട്ടിയ കപ്പ് നിറച്ചത് വിവരിക്കുമ്പോഴുള്ള ഫെഡററുടെ വാൽസല്യവും, ആവേശവും ഒന്നു കാണേണ്ടതു തന്നെയാണ്.

8. ഭാര്യ മിർക്ക: മുൻ പ്രഫഷനൽ ടെന്നിസ് താരമായിരുന്നു. 2000ൽ നടന്ന സിഡ്‌നി ഒളിംപിക്സിൽ മിക്സഡ് ഡബിൾസിൽ സ്വിറ്റ്സർലൻഡിനു വേണ്ടി ഒരുമിച്ചിറങ്ങിയപ്പോഴാണ് ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടത്. പ്രായത്തിൽ രണ്ടുവർഷം മൂത്ത സ്‌ലൊവാക്യയിൽ ജനിച്ച മിർക്കയുടെയും, റോജറുടെയും വിവാഹം 2009ൽ. ഇടയ്‌ക്കൊന്നു മുങ്ങിയ ഫെഡറർ വീണ്ടും ഒരു ഒന്നൊന്നര മടങ്ങിവരവു നടത്തിയെങ്കിൽ, അതിന്റെ പ്രധാന ക്രെഡിറ്റ് മിർക്കയ്ക്ക് അവകാശപ്പെട്ടതാണ്. റോജറിനു വേണ്ടി ടെന്നിസ് കോർട്ടിൽ അപ്പുറത്ത് ആരെന്നൊന്നും നോക്കില്ല, ഇഷ്ടപ്പെടാത്തതു കണ്ടാൽ പ്രതികരിച്ചിരിക്കും. ഫെഡററുടെ അടുത്ത സുഹൃത്തും, സ്വിറ്റ്സർലൻഡുകാരനുമായ സ്റ്റാൻ വാവ്റിങ്ക ലണ്ടനിൽ നടന്ന എടിപി വേൾഡ് ടൂർ സെമിഫൈനലിൽ മിർക്കയുടെ പെരുമാറ്റത്തെക്കുറിച്ച് അംപയററോട് പരാതിപ്പെട്ടത് ഉദാഹരണം. ഒരേ ഒരിക്കൽ മാത്രം കിരീടമുയർത്തിയിട്ടുള്ള കളിമൺപ്രതലമുള്ള ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഇത്തവണ വിട്ടുനിന്ന് വിംബിൾഡണിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഫെഡററുടെ തീരുമാനം വന്നത് മിർക്കയിൽ നിന്നായിരുന്നു.

9. ഡാനിയൽ ട്രോക്‌സ്‌ലർ: 2004 മുതൽ ഫെഡററുടെ ഫിസിയോ തെറപ്പിസ്റ്റ്. ഈ 36 വയസ്സിലും, ടെന്നിസിലെ യുവതുർക്കികളെ നാണിപ്പിക്കുന്ന കളി കളിക്കാൻ കരുത്തേകുന്ന ഘടകങ്ങളിൽ ഒന്ന്.

10. പിയേറെ പേഗനിനി: ഫിറ്റ്നസ് ട്രെയിനർ. ഫെഡററെ 14 വയസ്സിൽ കയ്യിൽ കിട്ടിയതാണ്. 22 വർഷമായി കൊണ്ടുനടക്കുന്നു. പരുക്കുകളുടെ ഇടവേളകൾ കാര്യമായി ഇല്ലാതെപോയതിന്റെ ക്രെഡിറ്റ് ഡാനിയലിനും, പിയേറെയ്ക്കും സ്വന്തം.

ചിത്രത്തിലില്ലാത്തവർ

സ്‌റ്റെഫാൻ എഡ്ബർഗ്:  നാലു ഗ്രാൻസ്‌ലാം നേടിയിട്ടുള്ള എഡ്ബർഗ്, ഫെഡററുടെ മുൻ കോച്ചും, റോൾ മോഡലിൽ ഒരാളും കൂടിയാണ്. ഫെഡററെപ്പോലെ കുടുംബമാണ് എല്ലാം എന്ന് ചിന്താഗതിയുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം കൂടുതൽ സമയം കണ്ടെത്താനാണ് കോച്ചിന്റെ ചുമതല ഒഴിഞ്ഞത്. എന്നിരുന്നാലും നിവൃത്തിയുണ്ടെങ്കിൽ ഫെഡറർ കളിക്കുന്നിടത്തൊക്കെ എത്തും. വിംബിൾഡൺ കിരീടവുമായി സ്റ്റേഡിയത്തിലെ ലൗഞ്ചിൽ പ്രിൻസ് വില്യമും, കെയ്റ്റും അടക്കമുള്ള വിശിഷ്ടാതിഥികളുടെ അടുക്കൽ പോയപ്പോഴും, മുറുക്കെപ്പിടിച്ച കിരീടം ഒരാൾക്ക് മാത്രമേ ഒന്നു കൈമാറാൻ ഫെഡറർ കൊടുത്തുള്ളൂ, ഒരാളെ മാത്രമേ രണ്ടുതവണ കെട്ടിപ്പിടിച്ചുള്ളു. എഡ്ബർഗ് ആരാണ് ഫെഡറർക്കെന്ന് അതിലറിയാം.

ബോബ് കാർട്ടറും ഭാര്യ ഡയാനയും:  ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡറർ കളിക്കുമ്പോഴൊക്കെ ഫെഡററുടെ ബോക്‌സിൽ ഇരിക്കുന്ന ഓസ്‌ട്രേലിയക്കാരായ വൃദ്ധ ദമ്പതികളാണ് ഇവർ. ഇവർക്ക് സമ്മതമായിരുന്നെങ്കിൽ ലോകത്ത് എവിടെ നടക്കുന്ന ടെന്നിസ് മാച്ചുകളിലും സകല ചെലവും എടുത്തു ഫെഡറർ ഇവരെ കൊണ്ടുപോയേനെ. 2002ൽ ദക്ഷിണാഫ്രിക്കയിൽവച്ചുണ്ടായ ഒരു റോഡപകടത്തിൽ 37 വയസ്സിൽ മരിച്ച ലോകപ്രശസ്ത ടെന്നിസ് കോച്ച് പീറ്റർ കാർട്ടറുടെ മാതാപിതാക്കളാണിവർ.

ഫെഡററുടെ നാടായ ബാസലിൽ പീറ്റർ ഒരിക്കൽ വന്നപ്പോൾ, ഫെഡററുടെ അമ്മയാണ് ബാലനായിരുന്ന റോജറെയും കൊണ്ട് പീറ്റർ കാർട്ടറുടെ അടുത്ത് ചെല്ലുന്നത്.സ്വിറ്റ്സർലൻഡിൽ ഇടയ്ക്ക് വരുമ്പോൾ വികൃതിയായ മകനെ ഒന്ന് കളി പഠിപ്പിക്കണം എന്നായിരുന്നു അപേക്ഷ. രണ്ടു ദിവസത്തേക്ക് മാത്രം അനുമതി നൽകിയ കാർട്ടർ, പയ്യന്റെ പ്രതിഭ കണ്ട് കൂടെ കൂട്ടി ലോകം മുഴുവൻ കൊണ്ടുനടന്നു പരിശീലിപ്പിച്ചു, ടൂർണമെന്റുകളിൽ പങ്കെടുപ്പിച്ചു. അന്നത്തെ പീറ്ററുടെ ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്നാണ് ഇന്ന് നാമറിയുന്ന ഫെഡററുടെ കളിയിലേക്കും വ്യക്തിത്വത്തിലേക്കുമുള്ള പരിണാമം.

കാൻസറിൽ നിന്നു മോചിതയായ ഭാര്യയോടൊപ്പം ഫെഡററുടെ അമ്മയുടെ നാട്ടിൽ അവധി ആഘോഷിക്കുമ്പോഴായിരുന്നു കാർട്ടറുടെ ദാരുണ അന്ത്യം. പീറ്ററോടുള്ള കടപ്പാട് എവിടെയും ഓർക്കുന്ന ഫെഡറർ, 2005 മുതൽ അഡ്‌ലെയിഡിൽ നിന്നു ഫസ്റ്റ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റ് നൽകി ഓസ്‌ട്രേലിയൻ ഓപ്പൺ നടക്കുന്ന മെൽബണിലേക്കു പീറ്ററിന്റെ മാതാപിതാക്കളെ കൊണ്ടുവരും. താൻ താമസിക്കുന്ന ഹോട്ടലിൽ താമസിപ്പിക്കും. ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും പങ്കെടുപ്പിക്കും.

സേവറിൻ ലുത്തി: ഫെഡററുടെ അടുത്ത സുഹൃത്തും, കോച്ചും, സ്വിസ് ഡേവിസ് കപ്പ് ടീമിന്റെ ക്യാപ്റ്റനും.

നായകൻ പറയുന്നത്

ഫെഡററുടെ ബോക്‌സിൽ ഇരിക്കാൻ ഇനി ഒരു സീറ്റ് പോലും ബാക്കിയില്ലെങ്കിലും, കളി നിർത്തിക്കഴിഞ്ഞാൽ തന്റെ ‘ടീം’ ഒന്നുകൂടി വലുതായിക്കൂടായ്‌ക ഇല്ലെന്നാണ് റോജർ പറയുന്നത്. ടെന്നിസ് താരങ്ങളും സുഹൃത്തുക്കളുമായ ടോമി ഹാസ്, ഗ്രിഗോർ ദിമിട്രോവ് എന്നിവരോടൊപ്പം കൂടി ഒരു മ്യൂസിക് ബോയ് ബാൻഡ് തുടങ്ങാൻ പ്ലാനുണ്ടെന്നു പറഞ്ഞത് തമാശയാണോ എന്ന് ഉറപ്പില്ലെങ്കിലും, ‘മൈ ടീം’ വലുതാക്കാനുള്ള ആലോചന കാര്യമായിട്ടുള്ളതു തന്നെ എന്ന് ഫെഡററെ അറിയുന്നവർ പറയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :